13 കാരന്‍ ചാറ്റ് ജിപിടിയോട്: കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം? പിന്നാലെ സംഭവിച്ചത്

13 കാരന്‍ ചാറ്റ് ജിപിടിയോട്: കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം? പിന്നാലെ സംഭവിച്ചത്

Breaking News Top News

13 കാരന്‍ ചാറ്റ് ജിപിടിയോട്: കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം? പിന്നാലെ സംഭവിച്ചത്

എന്തിനും ഏതിനും ഇപ്പോള്‍ എഐ ചാറ്റ് ജിപിടിയോട് ചോദിച്ച് ഉത്തരം കണ്ടെത്തി പ്രവര്‍ത്തിക്കുന്നവരാണ് ഇന്നത്തെ തലമുറയില്‍ നല്ലൊരു ശതമാനവും.

ഒരു പതിമൂന്നുകാരന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യമാണ് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ക്ളാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നാണ് സ്കൂശിലെ കമ്പ്യൂട്ടറില്‍ ചാറ്റ് ജിപിടിയോട് ഈ കുട്ടി ചേദിച്ചത്.

നിമിഷങ്ങള്‍ക്കകം എഐ സംവിധാനം സ്കൂള്‍ കാമ്പസിലെ പോലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ നല്‍കി. യു.എസിലെ ഡെലാന്‍ഡിലെ സൌത്ത് വെസ്റ്റേണ്‍ മിഡില്‍ സ്കൂളിലാണ് സംഭവം.

സ്കൂള്‍ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിള്‍ എന്ന എഐ സംവിധാനം ആണ് സ്കൂള്‍ കാമ്പസിലെ പോലീസ് ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയത്.

വിദ്യാര്‍ത്ഥികള്‍ എന്താണ് ചാറ്റ് ജിപിടിയില്‍ അന്വേഷിക്കുന്നത് എന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഗാഗിള്‍ എന്ന സംവിധാനം സ്കൂളുകളില്‍ ഉപയോഗിക്കുന്നത് വേഗം ഇത് അധികാരികളെ തല്‍സമയം വിവരം അറിയിക്കുകയും ചെയ്യും.

വിവരം ലഭിച്ചയുടന്‍ ഓടിയെത്തിയ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു. എന്നാല്‍ തമാശയ്ക്കായി ചെയ്തതാണെന്നാണ് കുട്ടി മൊഴി നല്‍കിയത്.

സ്കൂള്‍ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെ വെറുതേ വിടാന്‍ കൂട്ടാക്കിയില്ല. വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.