യു.എസില്‍ ചര്‍ച്ചുകളില്‍ പോകുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെന്ന് പഠനം
വാഷിംഗ്ടണ്‍: യു.എസിലെ 25 വര്‍ഷത്തെ ചരിത്രം പരിശോധിച്ചപ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി പോകുന്നതെന്ന് പ്രമുഖ സംഘടനയായ ബര്‍ണ ഗ്രൂപ്പും ടെക് കമ്പനിയായ ഗ്രൂവും ചേര്‍ന്ന ഒരു പഠനത്തില്‍ കണ്ടെത്തി.
സ്റ്റേറ്റ് ഓഫ് ദി ചര്‍ച്ച് എന്ന പേരില്‍ പഠനമനുസരിച്ച് പഴയ തലമുറകളെ മറികടന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചുകളില്‍ പോകുന്നവരില്‍ ചെറുപ്പക്കാരാണ് മുന്നില്‍.
2000 കളുടെ തുടക്കത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ചര്‍ച്ചുകളില്‍ പോകുന്നവരായിരുന്നു. എന്നാല്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നതിന്റെ കഥയാണോ അതോ പുരുഷന്മാര്‍ മുന്നോട്ടു വരുന്നതിന്റെ കഥയാണോ എന്നു വ്യക്തമല്ല.
2025 ലെ കണക്കനുസരിച്ച് 43 ശതമാനം പുരുഷന്മാരും 36 ശതനമാനം സത്രീകളും ആഴ്ചതോറും പതിവായി ചര്‍ച്ചുകളില്‍ പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പുരുഷന്മാരാണ് ഈ പ്രവണതയ്ക്ക് നേതൃത്വം നല്‍കുന്നത്. 2025-നും ജെന്‍ 2 പുരുഷന്മാരില്‍ 46 ശതമാനം പേരും മറ്റുള്ളവരില്‍ 55 ശതമാനം പേരും കഴിഞ്ഞ ആഴ്ച ചര്‍ച്ചില്‍ പോയിട്ടുണ്ട്.
ജെന്‍ 2 സ്ത്രീകളില്‍ 44 ശതമാനം പേരും മറ്റുള്ളവരില്‍ 38 ശതമാനം പേരും ആയിരുന്നു. സിംഗിള്‍ പേരന്റുമാര്‍ക്കും വിവാഹിതരായ മാതാപിതാക്കള്‍ക്കും ഇടയിലുള്ള അന്തരവും ഡാറ്റാ വെളിപ്പെടുത്തുന്നു.
18 വയസിനു താഴെയുള്ള കുട്ടികളുടെ നിലവിലെ മാതാപിതാക്കളില്‍, സിംഗിള്‍ അമ്മമാരില്‍ 24 ശതമാനവും പിതാക്കന്മാരില്‍ 21 ശതമാനവും ആഴ്ചതോറും ചര്‍ച്ചില്‍ പോകുന്നു.
വിവാഹിതരായ അമ്മമാരില്‍ 30 ശതമാനവും വിവാഹിതരായ പിതാക്കളില്‍ 41 ശതമാനവും ആണിത്.

