യേശു ശപിച്ച യഹൂദ ഗ്രാമത്തില്‍നിന്ന് 12 കാരന്‍ പുരാതന രത്നം കണ്ടെത്തി
ഗലീലിയ: അപ്പര്‍ ഗലീലിയയിലെ കോരസീന്‍ ദേശീയ ഉദ്യാനത്തില്‍നിന്നും 12 വയസ്സുള്ള ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി 1500 വര്‍ഷം പഴക്കമുള്ള ഒരു വിലയേറിയ രത്നം അടുത്തിടെ കണ്ടെത്തിയതായി യിസ്രായേല്‍ പ്രകൃതി പാര്‍ക്ക് അതോറിട്ടി അറിയിച്ചു.
യേശുവിന്റെ ഭൂമിയിലെ പരസ്യ ശുശ്രൂഷാ കാലത്ത് തന്റെ പടിപ്പിക്കലുകള്‍ നിരസിച്ചതിന് യേശു ശപിച്ച ഒരു ഗ്രമമായിരുന്നു കേരസീന്‍. (മത്തായി 11:20).
റോമന്‍ അല്ലെങ്കില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ (എഡി 156) ഒരു ആഭരണത്തില്‍ പതിക്കാനാവുന്ന “നിക്കോളോ” എന്നറിയപ്പെടുന്ന ഒരു അഗോറ്റ് ഇനമായ ഈ കല്ല് പുരാവസ്തു വകുപ്പ് തിരിച്ചറിഞ്ഞു.
മൂന്നു ദിവസമായി പ്രദേശത്ത് പുരാവസ്തു തിരച്ചില്‍ നടത്തിയിരുന്നു. കോരസീന്‍ റീജിയന്‍ എലിമന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഹോറോവിറ്റ്സാണ് ഈ രത്നം കണ്ടെത്തിയത്.
ഒരു പിക്കാസ് എടുത്തു കുഴിക്കുകയായിരുന്നു. പെട്ടെന്നാണ് നീലവൃത്താകൃതിയിലുള്ള ഒരു പ്രത്യേക വസ്തു ശ്രദ്ധയില്‍പ്പെട്ടത്. അതെടുത്ത് പുരാവസ്തു ഗവേഷകര്‍ക്കെത്തിച്ചു. അവന്‍ പറഞ്ഞു.

