വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന തീരുമാനം പ്രതിഷേധർഹം.പി.എം.ഫ്

വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന തീരുമാനം പ്രതിഷേധർഹം.പി.എം.ഫ്

Breaking News India USA

വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന തീരുമാനം പ്രതിഷേധർഹം.പി.എം.ഫ്

ന്യൂയോർക് :വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന ഇന്ത്യ ഗവണ്മെന്റിന്റെ തീരുമാനം പ്രതിഷേധർഹമാണെന്നു പ്രവാസി മലയാളി ഫെഡറേഷൻ.

പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ധനമന്ത്രി പാർലിമെന്റിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ഒരു രൂപ പോലും മാറ്റിവെച്ചില്ല എന്ന് മാത്രമല്ല പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപെടുത്തുന്നതിന്റെ ഭാഗമാണു 240 ദിവസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാത്ത പ്രവാസികളുടെ വരുമാനത്തിന് ഇപ്പോൾ നികുതി ഏർപെടുത്തിയിരിക്കുന്നു എന്നത് വിചിത്രമായിരിക്കുന്നുവെന്നു പിഎംഫ് അഭിപ്രായപ്പെട്ടു

മറ്റ് രാജ്യങ്ങളിൽ സംരഭം തുടങ്ങിയാൽ അവിടെ നികുതി ഇല്ലങ്കിൽ ഇവിടെ നികുതി അടക്കണം എന്ന പ്രഖ്യാപനവും പ്രവാസികളെ കൊള്ളയടിക്കുവാൻ വേണ്ടിയാണു*
*ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം 280000 കോടി രൂപ ഖജനാവിലേക്ക് എത്തിക്കുന്ന ഈ വിഭാഗത്തോടു കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസി മലയാളി ഫെഡറേഷൻ ശക്തമായ പ്രതിഷേധങ്ങൾക്ക് രൂപം നൽകും*
കേരള സർക്കാർ നടപ്പിലാക്കുന്ന ക്ഷേമനിധിയിലേക്ക് കേന്ദ്ര സർക്കാർ വിഹിതം നൽകണമെന്ന്പ്രവാസി മലയാളി ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ കാലങ്ങളായി ആവശ്യപെടുന്നു .

രാജ്യത്തിൻറെ സാംമ്പത്തിക അടിത്തറ ഭദ്രമാകുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസർക്കാറിന്റെ ധിക്കാരപരാമായ തീരുമാനം പ്രാവാസികളോടുള്ള വെല്ലുവിളിയാണെന്ന്രക്ഷധികാരി ഡോ മോൺസോൺ മാവുങ്കൽ,പിഎംഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യൂ പനച്ചിക്കൽ, ഗ്ലോബൽ പ്രസിഡന്റ് എൻ പി സെലിം എന്നിവർ് പുറത്തിറക്കിയാ പ്രസ്താവനയിൽ പറയുന്നു .

റിപ്പോർട്ട് പി.പി. ചെറിയാൻ