ലോകത്ത് പ്രതിദിനം 8 ക്രൈസ്തവര്‍ രക്തസാക്ഷികളാകുന്നു

ലോകത്ത് പ്രതിദിനം 8 ക്രൈസ്തവര്‍ രക്തസാക്ഷികളാകുന്നു

Breaking News USA

ലോകത്ത് പ്രതിദിനം 8 ക്രൈസ്തവര്‍ രക്തസാക്ഷികളാകുന്നു; പീഢനങ്ങള്‍ക്കു മുന്നില്‍ ഉത്തര കൊറിയ
കാലിഫോര്‍ണിയ: ലോകത്ത് പ്രതിദിനം 8 ക്രൈസ്തവര്‍ വീതം കൊല്ലപ്പെടുന്നതായും ക്രൈസ്തവ പീഢനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഉത്തരകൊറിയ തന്നെയാണെന്നും അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2020 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നു.

ക്രൈസ്തവ പീഢനങ്ങളുടെ ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉത്തര കൊറിയതന്നെയാണ് ഇത്തവണയും. വര്‍ഷങ്ങളായി ഉത്തരകൊറിയ ഈ സ്ഥാനത്ത് നില്‍ക്കുന്നു. ആദ്യത്തെ 10 രാഷ്ട്രങ്ങളില്‍ ഉത്തര കൊറിയ കഴിഞ്ഞാല്‍ യഥാക്രമം അഫ്ഗാനിസ്ഥാന്‍ ‍, സൊമാലിയ, ലിബിയ, പാക്കിസ്ഥാന്‍ ‍, എറിത്രിയ, സുഡാന്‍ ‍,
യെമന്‍ ‍, ഇറാന്‍ ‍,പത്താം സ്ഥാനത്ത് ഇന്ത്യ എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ മ്യാന്‍മര്‍ (19), ചൈന (23), ശ്രീലങ്ക (30), നേപ്പാള്‍ (32), ബംഗ്ളാദേശ് (38) ഇവ ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റിലുണ്ട്. 2018 ലാസ്റ്റില്‍ ലോകത്ത് മൊത്തം 4,305 ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസം നിമിത്തം രക്ത സാക്ഷികളാകേണ്ടിവന്നുവെങ്കില്‍ 2019 ലാസ്റ്റില്‍ 2,983 പേര്‍ മാത്രമാണ് രക്തസാക്ഷികളാകേണ്ടി വന്നത് നമുക്ക് ആശ്വസത്തിന് കാരണമാകുന്നു.

നൈജീരിയയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. പകുതിപ്പേരും കൊല്ലപ്പെട്ടത് ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, സി.എ.ആര്‍ ‍., സൌത്ത് സുഡാന്‍ ‍, കോംഗോ, ബുര്‍ക്കിനോ ഫാസോ എന്നിവിടങ്ങളില്‍ ആരാധനാലയങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളിലാണ്. നൈജീരിയയില്‍ 1350, സെന്‍ട്രല്‍ ആഫിരക്കന്‍ റിപ്പബ്ളിക്കില്‍ (സി.എ.ആര്‍ ‍) 924 ഐന്നിങ്ങനെയാണ് കണക്കുകള്‍ ‍.