തായ്ലന്റില്‍ പരിവര്‍ത്തന കാറ്റ്, ദൈവസഭ വളരുന്നു
ബാങ്കോക്ക്: ബുദ്ധമത രാഷ്ട്രമായ തായ്ലന്റില്‍ പരിവര്‍ത്തന കാറ്റ്. ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു.
വലിയ ദൈവീക ദര്‍ശനത്തോടെ സുവിശേഷവേല ചെയ്യുന്ന കര്‍ത്തൃ ദാസന്മാര്‍ക്ക് ആഗ്രഹിക്കുന്നതിലപ്പുറമായി ആത്മാക്കളെ നേടുവാന്‍ കഴിയുന്നത് ആത്മവിശ്വാസം ഉണര്‍ത്തുന്നു. നിരവധി സുവിശേഷ പ്രവര്‍ത്തകരില്‍ ഒരാളായ പാസ്റ്റര്‍ കാജോണ്‍ തന്റെ അനുഭവം പങ്കുവെയ്ക്കുന്നത് ചാരിതാര്‍ത്ഥ്യത്തോടെയാണ്.
താനും തന്റെ ഭാര്യ ഗായിയും കൂടി അടുത്തകാലത്ത് ബാങ്കോക്കില്‍ 3 വിശ്വാസികളുമായി ഒരു സഭായോഗം തുടങ്ങി. ഇന്ന് താന്‍ നേതൃത്വം നല്‍കുന്ന തായ് ചര്‍ച്ചില്‍ മൂന്നു വിശ്വാസികളോടൊപ്പം 100 പേരാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. തന്റെ ശ്രമകരമായ സുവിശേഷ പ്രവര്‍ത്തനത്തില്‍ വിവിധ സ്ഥലങ്ങളില്‍ 5 സഭകള്‍ കൂടി രൂപം പ്രാപിച്ചു.
തന്നോടൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ മിഷണറിമാരും രംഗത്തുണ്ട്. ഇവിടത്തെ വിശ്വാസികളില്‍ 70% പേരും ബുദ്ധമതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരാണ്. തന്റെയും ഭാര്യ ഗായിയുടെയും ദര്‍ശനം 60,000 ആത്മാക്കള്‍ രക്ഷിക്കപ്പെടണമെന്നാണ്.