ഇറാനിലെ തെരുവുകളില്‍ കഴിയുന്ന കുട്ടികളെ സഹായിക്കാന്‍ യു.എസ്. ക്രിസ്ത്യന്‍ സംഘടന

ഇറാനിലെ തെരുവുകളില്‍ കഴിയുന്ന കുട്ടികളെ സഹായിക്കാന്‍ യു.എസ്. ക്രിസ്ത്യന്‍ സംഘടന

Breaking News Middle East

ഇറാനിലെ തെരുവുകളില്‍ കഴിയുന്ന കുട്ടികളെ സഹായിക്കാന്‍ യു.എസ്. ക്രിസ്ത്യന്‍ സംഘടന

ടെഹ്റാന്‍ ‍: ഇറാനില്‍ തെരുവോരങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുട്ടികളെത്തേടി അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി സംഘടന എത്തുന്നു.

ഇറാനില്‍ വിവിധ സ്ഥലങ്ങളില്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കുക, വാഹനങ്ങള്‍ കഴുകി വൃത്തിയാക്കി കൊടുക്കുക മുതലായ തൊഴിലുകള്‍ ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ ഹാര്‍ട്ട് ഫോര്‍ ഇറാന്‍ എന്ന യു.എസ്. മിഷണറി സംഘടനയാണ് പ്രവര്‍ത്തിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാനെ പേടിച്ച് ഇറാനില്‍ അഭയം തേടിയവരുടെ നല്ലൊരു വിഭാഗം കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതുപോലെ ദാരിദ്ര്യത്താല്‍ വീടുവിട്ടവരും, കൂട്ടിക്കടത്തിനാല്‍ അകപ്പെട്ടവരുമൊക്കെ ഇതില്‍ പെടുന്നുണ്ട്.

ഇവരൊക്കെ തെരുവില്‍ തന്നെയാണ് ജീവിതം തള്ളി നീക്കുന്നത്. ഇത്തരത്തില്‍ 4600 കുട്ടികളെയെങ്കിലും കണ്ടെത്താനായിട്ടുണ്ടെന്ന് ഹാര്‍ട്ട് ഫോര്‍ ഇറാന്‍ പ്രസിഡന്റ് മൈക്ക് അന്‍സാരി പറഞ്ഞു. കോവിഡ് കാലത്ത് അശണരരായ ഇത്തരം കുട്ടികളുടെ ജീവിതം കൂടുതല്‍ ദുര്‍ഘടമായെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കാവശ്യമുള്ള അടിസ്ഥാന സാധനങ്ങള്‍ ‍, ഭക്ഷണം, താമസ സൌകര്യം, ചികിത്സ, വിദ്യാഭ്യാസം എന്നിവ നല്‍കുകയും ഒപ്പം യേശുക്രിസ്തുവിങ്കലേക്ക് ഇവരെ നയിക്കുകയുമാണ് പ്രധാന ലക്ഷ്യമെന്നും അന്‍സാരി പറഞ്ഞു.

കടുത്ത ഇസ്ളാമിക നിയമങ്ങളുള്ള രാഷ്ട്രമാണ് ഇറാന്‍ ‍. വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ ദൌത്യമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.