5800 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെയും, പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

Breaking News Global Health

5800 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെയും, പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു
ഏതന്‍സ്: ദക്ഷിണ ഗ്രീസിലെ പ്രസിദ്ധമായ അലെപൊട്രെയാ ഗുഹയില്‍ നിന്ന് ഏകദേശം 5800 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന സ്ത്രീയുടെയും പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി ഗവേഷകര്‍ ‍.

ഡി.എന്‍എ. ടെസ്റ്റിലൂടെയാണ് അസ്ഥികൂടങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയുമാണെന്ന് തിരിച്ചറിഞ്ഞത്. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

2013-ല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതാണെന്നും എന്നാല്‍ പരിശോധനകള്‍ നീണ്ടു പോയതിനാലാണ് പുറത്തുവിടാന്‍ വൈകിയതെന്നുമാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പപ്പതസ്സിയു പറഞ്ഞു. 20 വയസ്സുള്ളപ്പോള്‍ മരിച്ചതാകാമെന്നാണ് നിഗമനം. കൂടുതല്‍ ടെസ്റ്റുകള്‍ നടന്നു വരികയാണ്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.