ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ച കുടുംബത്തില്‍ റെയ്ഡും അറസ്റ്റും
ടെഹ്റാന് : ഇറാനില്‍ സമീപകാലത്ത് ഇസ്ളാം മതം വിട്ട് ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച കുടുംബത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കുടുംബ നാഥനെ അറസ്റ്റു ചെയ്തു.
ഏപ്രില്‍ 18-ന് വടക്കന്‍ ഇറാനിലെ ഗിലാന്‍ പ്രവിശ്യയിലെ അന്‍സാലിയില്‍ റഹ്മത് റൊസ്റ്റമിപോര് (49) എന്ന ക്രൈസ്തവന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
മിനിസ്ട്രി ഓഫ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഡസനോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ റഹ്മതിന്റെ വീട്ടിലെത്തി വീടു പരിശോധിച്ചു ബൈബിളുകള്‍ , ഫോണുകള്‍ , തിരിച്ചറിയല്‍ കാര്‍ഡുകള്‍ , പുസ്തകങ്ങള്‍ , ടാബ്ളറ്റ് എന്നിവ പിടിച്ചെടുക്കുകയും റഹ്മത്തിനെയും ഭാര്യ അസറിനെയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു.
ഈ സമയം കൌമാരക്കാരായ ഇവരുടെ ആണ്‍കുട്ടിയും, പെണ്‍കുട്ടിയുമായ മക്കളും വീട്ടിലുണ്ടായിരുന്നു. ദമ്പതികള്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഹൌസ് ചര്‍ച്ച് നടത്തുന്നവരുമാണെന്ന് ആരോപിച്ചായിരുന്നു നടപടി.
എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അസറിനെ തിരികെ വീട്ടിലേക്കയയ്ക്കുകയും റഹ്മത്തിനെ അജ്ഞാത കേന്ദ്രത്തില്‍ തടവിലാക്കുകയും ചെയ്തിരിക്കുകയാണ്.
റഹ്മത്തിന്റെ മോചനത്തിനായും ഈ കുടുംബത്തിനുവേണ്ടിയും ദൈവമക്കള് പ്രാര്‍ത്ഥിക്കുക. ഇറാനില്‍ ദിനംപ്രതി അനേകരാണ് ഇസ്ളാം മതംവിട്ട് ക്രിത്യാനികളായിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ കൂട്ടായ്മകള്‍ നടത്തിയാല്‍ വധശിക്ഷവരെ ശിക്ഷയുണ്ട്. ക്രൈസ്തവ പീഢനത്തില്‍ ഇറാന് ഒമ്പതാം സ്ഥാനത്താണ്.