ലോകത്ത് 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു

ലോകത്ത് 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു

Breaking News Top News

ലോകത്ത് 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു
ജനീവ: ഭൂമിയില്‍ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്നും 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായു ആണെന്നും ഐക്യരാഷ്ട്ര സഭ ഏജന്‍സി റിപ്പോര്‍ട്ട്.

ഇത് വര്‍ഷം തോറും മില്യണ്‍ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതല്‍ മലിനീകരണമെന്നും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഏജന്‍സി വ്യക്തമാക്കി.

നാലു വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ 90 ശതമാനം പേര്‍ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയത്. കോവിഡ് ലോക്ഡൌണും യാത്രാ നിയന്ത്രണങ്ങളും വഴി വായു മലിനീകരണത്തിന് ചെറിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴും പ്രശ്നം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു.

വായു മലിനീകരണം മൂലം വര്‍ഷത്തില്‍ 7 ദശലക്ഷം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന 2021-ല്‍ പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ഗൈഡ് ലൈന്‍സില്‍ പറഞ്ഞിരുന്നു.

വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020-ലെ ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.