ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു
ലോസ്ഏഞ്ചല്‍സ്: ചൈനയില്‍ ക്രൈസ്തവ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിരിക്ക ആഗോള തലത്തില്‍ ദൈവജനത്തിനു ആത്മീക സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ പ്രാര്‍ത്ഥനാ ആപ്പ് സര്‍ക്കാര്‍ നീക്കം ചെയ്തു.
ചൈനയിലെ മെയിന്‍ലാന്‍ഡിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് പ്രേ.കോം എന്ന ആപ്പാണ് നീക്കം ചെയ്തത്.
ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം, ദൈനം ദിന ബൈബിള്‍ വായനാ പരിപാടികള്‍, ആത്മീക മുന്നേറ്റത്തിനുതകുന്ന പ്രോഗ്രാമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരുന്ന ഒരു പ്ളാറ്റ്ഫോമായിരുന്നു ഇത്. ഈ ആഴ്ച പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചത്.
ചൈനയില്‍ 2022 മാര്‍ച്ചില്‍ പ്രാബല്യത്തില്‍വന്ന ഇന്റര്‍നെറ്റ് റിലിജിയസ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് അഡ്മിനിസ്ട്രേഷന്‍ നടപടികളുടെ പരിധിയില്‍ വരുന്നതാണ് ഇപ്പോഴത്തെ ആപ്പ് നിരോധനം. ഇനി ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ സാദ്ധ്യമല്ല.
2022-ലെ നിയമപ്രകാരം മതപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനും മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്യുന്നതും പൂര്‍ണ്ണമായും നിരോധിക്കുന്നതിനും സര്‍ക്കാര്‍ നല്‍കിയ അനുമതി ആവശ്യമാണ്.
പരിപാടികളും ആരാധനാ സേവനങ്ങളും ഉള്‍പ്പെടും. മെയ് 2-ന് ദേശീയ പ്രാര്‍ത്ഥനാ ദിനത്തിനു മുന്നോടിയാണ് ഈ ആപ്പ് നീക്കം ചെയ്യുന്നത്.
ഈ ആപ്പ് ആരംഭിച്ചതു മുതല്‍ ഞങ്ങള്‍ ചൈനയുമായി നല്ല ബന്ധത്തിലേക്ക് വളര്‍ന്നിരുന്നു. ആപ്പ് സ്ഥാപകന്‍ മൈക്കല്‍ ലിന്‍ പറഞ്ഞു.
ഇനി ചൈനയിലെ ജനങ്ങള്‍ക്ക് പ്രെയര്‍ ഡോട്കോം വഴി ദേശീയ പ്രാര്‍ത്ഥ ദിനത്തില്‍ പങ്കെടുക്കാന്‍ സാധിക്കത്തില്ല.

