ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ ശരീരത്തിനു ദോഷം വരുത്തുന്നു

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ ശരീരത്തിനു ദോഷം വരുത്തുന്നു

Breaking News Health

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ ശരീരത്തിനു ദോഷം വരുത്തുന്നു
ഇന്ന് ഏതു തരത്തിലുള്ള ഭക്ഷണവും കഴിക്കാന്‍ ആളുകള്‍ക്ക് യാതൊരു മടിയുമില്ല.

ആവശ്യത്തിനു പണവും സൌകര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് പലരും ഭക്ഷണ പ്രിയരായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ‍, മലിന ജലം എന്നിവയിലൂടെ ഭക്ഷ്യവിഷബാധയുണ്ടാകാം.

ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധയ്ക്ക് കാരണമാകും. ഭക്ഷണം കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഭക്ഷണത്തില്‍ നിര്‍മ്മാതാക്കള്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നത്. നിറങ്ങള്‍ ചേര്‍ത്ത ആഹാര സാധനങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.

ചില നിറങ്ങള്‍ സുരക്ഷിതമെങ്കിലും കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ ‍, വിഷാദം, ഉത്ക്കണ്ഠ എന്നിവയ്ക്കും ആസ്ത്മയ്ക്കും, ക്യാന്‍സറിനുപോലും കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ പലപ്പോഴും ശരീരത്തില്‍ അലര്‍ജി ഉണ്ടാക്കും. ഇത് ചിലപ്പോള്‍ ഗുരുതരമായേക്കാം.

നിറങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ എല്ലാം സുരക്ഷിതമാണെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നല്‍കുന്ന ഉറപ്പ്.

എങ്കിലും കൃിത്രിമ നിറങ്ങള്‍ കുട്ടികളില്‍ എഡിഎച്ച്ഡി ഉള്‍പ്പെടെയുള്ള ഹൈപ്പര്‍ ആക്ടിവിറ്റിക്കു കാരണമാകുന്നുവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.