തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും
ന്യുയോര്‍ക്ക്: തലച്ചോറിനെ നേരിട്ട് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന അതി നൂതന ചിപ്പ് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ .
തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ് അവതരിപ്പിച്ചത് യു.എസ്. ആസ്ഥാനമാക്കിയുള്ള പ്രിസിഷന്‍ ന്യൂറോ സയന്‍സാണ്. ശരീരം തളര്‍ന്നവര്‍ക്കുവേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ ചിപ്പ് രൂപകല്‍പ്പന ചെയ്തത്. തലച്ചോറിന്റെ മുകളിലാണ് ചിപ്പ് സ്ഥാപിക്കുന്നത്.
ഇന്‍സുലേഷന്‍ ടേപ്പിനോടു സാമ്യമുള്ള രൂപത്തിലാണ് ചിപ്പ് ലഭിക്കുക. തലയോട്ടിയില്‍ നേരിയ ദ്വാരമുണ്ടാക്കിയാകും ചിപ്പ് സ്ഥാപിക്കുക.
എന്നാല്‍ ഇതിനായി മുടി മുറിക്കുകപോലും വേണ്ടെന്നാണ് പ്രിസിഷന്‍ സി.ഇ.ഒ. മൈക്കല്‍ മിഗെര്‍ പറയുന്നത്.
തലച്ചോറിലെ തരംഗങ്ങള്‍ പിടിച്ചെടുത്താണ് ഉപകരണം പ്രവര്‍ത്തിക്കുക. ഇത് വേര്‍തിരിച്ച് കമ്പ്യൂട്ടറിലേക്ക് കൈമാറും.
തലച്ചോര്‍ ആഗ്രഹിക്കുന്നത് കൃത്യമായി തിരിച്ചറിയാന്‍ കമ്പ്യൂട്ടറിനാകും. സാമൂഹിക മാധ്യമ സന്ദേശങ്ങള്‍ ഇങ്ങനെ തലച്ചറിലേക്ക് എത്തിക്കാനും ചിപ്പ് വഴി കഴിയും.
പുതിയ ഉപകരണം യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡിമിനിസ്ട്രേഷന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ ഏതാനും മാസങ്ങള്‍ക്കകം ചിപ്പ് വിപണിയിലെത്തും.
എലോണ്‍ മസ്ക്കിന്റെ ന്യൂറല്‍ ലിങ്കും തലച്ചോറില്‍ സ്ഥാപിക്കുന്ന ചിപ്പിനായുള്ള പരീക്ഷണത്തിലാണ്.

