ക്രൈസ്തവ കൂട്ടക്കൊല: നടപടിയെടുക്കാഞ്ഞാല്‍ നൈജീരിയായ്ക്കുള്ള സഹായം നിര്‍ത്തലാക്കാന്‍ യു.എസ്.
നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിലും പ്രതികരിക്കുന്നതിലും സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ അമേരിക്കയുടെ 100 ശതമാനം സഹായവും തടഞ്ഞുവയ്ക്കാനുള്ള ശ്രമം യു.എസ്. പ്രതിനിധി സഭ പാസ്സാക്കി.
2027-ലെ ദേശീയ സുരക്ഷാ സ്റ്റേറ്റ് വകുപ്പ് അനുബന്ധ പരിപാടികള്‍ എന്നിവയുടെ ധനകാര്യ വര്‍ഷത്തെ വിനിയോഗ നിയമത്തിന്റെ ഭാഗമാണ് ഈ വ്യവസ്ഥ.
നിയമ നിര്‍മ്മാണം നിയമമാക്കുന്നതിനു മുമ്പ് സെനറ്റിന്റെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഒപ്പ് ആവശ്യമാണ്.
നൈജീരിയായിലെ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതു നിര്‍ത്തുന്നതുവരെ അതിനുള്ള യു.എസ്. സഹായത്തിന്റെ 100 ശതമാനവും തടഞ്ഞുവയ്ക്കാനുള്ള ഭേദഗതി പാസ്സായി. ഭേദഗതി കൊണ്ടുവന്ന പ്രതിനിധി ഗ്രെഗ് സ്റ്റുബ് പറഞ്ഞു.
ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകുമ്പോഴും പീഢിപ്പിക്കുമ്പോഴും കൊലപ്പെടുത്തുമ്പോഴും കണ്ണടയ്ക്കുന്ന സര്‍ക്കാരുകളെ അമേരിക്കന്‍ നികുതി ദായകര്‍ ഒരിക്കലും ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കരുത്.
2024-ല്‍ അമേരിക്ക നൈജീരിയായ്ക്ക് ഏകദേശം 929 മില്യണ്‍ ഡോളര്‍ വിദേശ സഹായം നല്‍കി. 2025-ല്‍ ആ കണക്ക് 616 മില്യണ്‍ ഡോളറായി കുറഞ്ഞു.

