മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകരുത്
ഇന്ന് ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപകരണമാണ് മൊബൈല്‍ഫോണ്‍ , പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ . ഇവ വളരെ ശ്രദ്ധാപൂര്‍വ്വവും വിവേകത്തോടുംകൂടി ഉപയോഗിക്കേണ്ട ഒരു ഉപകരണം കൂടിയാണ്.
ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്ത്തന്നെ ചിലര്‍ സമയം ലാഭിക്കാനായി ചാര്‍ജ്ജ് ചെയ്യാനായി പ്ളഗ്ഗ് ചെയ്യുന്നതും ഇയര്‍ഫോണോ ഹെഡ്ഫോണോ ഉപയോഗിക്കുന്നതും അവയുടെ വോളിയം കൂട്ടി വച്ച് കേള്‍ക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസിനു പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയം വേണ്ട.
തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അരമണിക്കൂറിലൊരിക്കല്‍ മുഖം കഴുകുകയോ അര മിനിറ്റെങ്കിലും കണ്ണ് അടച്ചിരിക്കുകയോ ചെയ്യണം.
എപ്പോഴും കുനിഞ്ഞിരുന്നുള്ള ഫോണ്‍ ഉപയോഗം ഒഴിവാക്കണം. ശരീരത്തിനു ദോഷമുണ്ടാകുന്ന വിധം കുനിഞ്ഞിരിക്കരുത്. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും നല്ലതാണ്.

