വെള്ളരിക്കാ ജ്യൂസ് ആരോഗ്യത്തിനു ഉത്തമം

വെള്ളരിക്കാ ജ്യൂസ് ആരോഗ്യത്തിനു ഉത്തമം

Health

വെള്ളരിക്കാ ജ്യൂസ് ആരോഗ്യത്തിനു ഉത്തമം
വെള്ളരിക്കായുടെ ഗുണവിശേഷങ്ങള്‍ നിരവധിയാണ്. നമ്മുടെ ശരീരത്തില്‍ തണുപ്പും ജലാംശവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അതിനാല്‍ വെള്ളരിക്ക ജ്യൂസാക്കി കഴിച്ചാല്‍ ശരീരത്തിനു വേണ്ട പോഷകങ്ങളും ജലാംശവും നല്‍കുന്നതിനു സഹായിക്കും. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, സിലിക്ക തുടങ്ങിയ പോഷകങ്ങള്‍ വെള്ളരിക്കാ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.

ഫൈബര്‍ ‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉത്തമമാണ്.

വെള്ളരിക്കായിലെ ഡൈയുററ്റിക് ഗുണങ്ങള്‍ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്.

ലിവര്‍ ‍, കിഡ്നി എന്നിവയുടെ ആരോഗ്യത്തിനും ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നതിനും ഉത്തമം.

ചര്‍മ്മത്തെ സൂര്യ താപത്തില്‍ നിന്നു സംരക്ഷിക്കാനും കരുവാളിപ്പ് മാറാനും സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ‍, ഗ്യാസ്ട്രൈറ്റീസ്, നെഞ്ചെരിച്ചില്‍ ‍, അസിഡിറ്റി, അള്‍സര്‍ ‍, മലബന്ധം എന്നിവ ഒഴിവാക്കാന്‍ വെള്ളരിക്കാ അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.