ചൈനീസ് ജൈവ വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍

ചൈനീസ് ജൈവ വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍

Asia Breaking News Others

ചൈനീസ് ജൈവ വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ ‍; നിരസിച്ച് ശ്രീലങ്ക
കൊളംമ്പോ: ചൈനയില്‍ നിര്‍മ്മിക്കുന്ന വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു രാജ്യത്തില്‍നിന്നുള്ള വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക.

ഇതോടെ ഗുണനിലവാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 96,000 ടണ്‍ വളം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാര്‍ റദ്ദാക്കി. ചൈനയുമായുള്ള വളം കരാര്‍ റദ്ദാക്കണമെന്ന് കാര്‍ഷിക ഡയറക്ടറേറ്റ് ജനറല്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

ചൈനയിലെ ക്വിംഗ്ഡാവോ സീവിന്‍ ബയോടെക് ഗ്രൂപ്പ് കോ ലിമിറ്റഡില്‍നിന്നും 63,000 ഡോളര്‍ നിരക്കില്‍ 99,000 മെട്രിക് ടണ്‍ ജൈവ വളം ഇറക്കുമതി ചെയ്യാനായിരുന്നു ശ്രീലങ്കന്‍ പദ്ധതി.

എന്നാല്‍ ഈ വളത്തില്‍ മണ്ണിന് ദോഷകരമായ ബാക്ടീരിയാകളെ കണ്ടെത്തിയതായി കൃഷി മന്ത്രി മഹിന്ദാനന്ദ അലൂത്ഗാമഗേ പറഞ്ഞു.

വളം ശ്രീലങ്കയിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്നു ചൈനീസ് അധികൃതര്‍ അറിയിച്ചെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.