ജീവിത ശൈലിയിലൂടെ അമിത വണ്ണം കുറയ്ക്കാം
അമിത വണ്ണം ഉണ്ടാകുന്നത് ആഹാരത്തിലൂടെ മാത്രമല്ല, ജീവിത ശൈലിയിലൂടെയും ഉണ്ടാകുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുന്നതും അമിത വണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന കാര്യമാണ്. പരിപ്പ്, കടല തുടങ്ങിയ പരിപ്പ്-പയര്‍ വര്‍ഗ്ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
സൂപ്പ്, സാലഡ് ഇവ തയ്യാറാക്കുമ്പോള്‍ പരിപ്പു-പയര്‍ വര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താം. ഇങ്ങനെ നാരുകളുടെ അളവും രുചിയും വര്‍ദ്ധിപ്പിക്കാനാകും.
ദിവസവും മൂന്നു തവണ പച്ചക്കറികളും രണ്ടു തവണ പഴങ്ങളും കഴിക്കാം. പച്ചനിറമുള്ള പച്ചക്കറികള്‍, ഇലക്കറികല്‍ ഇവയിലെല്ലാം നാരുകള്‍ ധാരാളമുണ്ട്. പതിവായി നട്സ് ഭക്ഷണത്തിലുള്‍പ്പെടുത്തുക.
ഇവയില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളുമുണ്ട്. ലഘുഭക്ഷണമായി മധുര പലഹാരങ്ങള്‍ക്കു പകരം പഴങ്ങള്‍ കഴിക്കുക. പഴച്ചാറുകള്‍ അരിച്ചശേഷം ഉപയോഗിക്കുന്നതു നാരുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.
തവിടോടുകൂടി അരിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലെ നാരുകളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

