ഏത് ഭക്ഷണവും ചവച്ചരച്ച് കഴിക്കുക; അല്ലായെങ്കില്‍

ഏത് ഭക്ഷണവും ചവച്ചരച്ച് കഴിക്കുക; അല്ലായെങ്കില്‍

Health

ഏത് ഭക്ഷണവും ചവച്ചരച്ച് കഴിക്കുക; അല്ലായെങ്കില്‍

ഏത് ആഹാരവും കഴിക്കുമ്പോള്‍ നന്നായി ചവച്ച് അരച്ച് വേണം കഴിക്കാന്‍. ചിലര്‍ ധൃതി പിടിച്ച് ചവച്ചരയ്ക്കാതെ കഴിക്കാറുണ്ട്. ഈ ശീലം ദഹന പ്രക്രീയയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ധാരാളം സമയമെടുത്തു കഴിച്ചില്ലെങ്കില്‍ ശരീരത്തിന്റെ പ്രതികരണം അമിത വണ്ണമായിരിക്കും.

ഭാരം കൂടുവാനിടയാകും. ദഹന പ്രശ്നങ്ങള്‍ മൂലം നെഞ്ചെരിച്ചില്‍, മലബന്ധം, പുളിച്ചു തികട്ടല്‍ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാം.

ഇതുമൂലം ശരീരത്തിന്റെ ഊര്‍ജ്ജം കവര്‍ന്നെടുക്കുകയും നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുമുണ്ടാകാം.

അതുപോലെ നന്നായി ചവച്ചരയ്ക്കാത്ത ആഹാരത്തില്‍ നിന്നും ശരീരത്തിനു പോഷകങ്ങള്‍ പൂര്‍ണ്ണമായും വലിച്ചെടുക്കാനാവില്ല.

ഇതുമൂലം പോഷകങ്ങളുടെ കുറവ് സംഭവിക്കും. ആഹാരം നന്നായി ദഹിച്ചില്ലെങ്കില്‍ വയറ്റില്‍ ഗ്യാസ് നിറയാനും അത് ശരീരത്തില്‍ മൊത്തത്തില്‍ ബാധിക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.