ഉപ്പിന്റെ ഉപയോഗം കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല
ഏതൊരു ഭക്ഷണവും പാകം ചെയ്താല്‍ അതിനു രുചി ഉണ്ടാകണമെങ്കില്‍ ഉപ്പ് ചേര്‍ക്കണം.
എന്നാല്‍ ഉപ്പിന്റെ ഉപയോഗം കറിക്കു മാത്രമല്ല വീട്ടില്‍ പല ആവശ്യങ്ങള്‍ക്കും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്തശേഷം തറ തുടയ്ക്കാവുന്നതാണ്.
തുണികളിലെ ദുര്‍ഗന്ധം ഒഴിവാക്കാനായി ഉപ്പും നാരങ്ങാനീരും പേസ്റ്റ് രൂപത്തിലാക്കി തുണികളില്‍ പുരട്ടി വച്ചശേഷം തുണികള്‍ വെയിലത്ത് വിരിക്കാം.
ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കൈയ്യിലുണ്ടാകുന്ന മണം പോകാന്‍ ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകുക. തുരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ ഉപ്പ് ഉപയോഗിച്ച് കഴുകി ഉരച്ചു നോക്കിയാല്‍ ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് പോകും.
അതുപോലെ പാത്രത്തിലേ മെഴുക് കളയാനും ഷൂവിലെ ദുര്‍ഗന്ധം മാറ്റുവാനും ഉപ്പ് വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.

