ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന

ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന

Breaking News Global USA

ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന

ബംഗ്ളാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസ് വംശഹത്യ നടത്തുകയാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു.

ന്യുയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ വിമര്‍ശനം. അധികാരത്തില്‍നിന്നും പുറത്തായി രാജ്യം വിട്ടതിനുശേഷം ആദ്യമായാണ് ഹസീന ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ യൂനുസ് ആണ് വംശഹത്യ നടത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് അവര്‍ അത് നടപ്പിലാക്കുന്നത്.

വംശഹത്യയ്ക്കു പിന്നില്‍ വിദ്യാര്‍ത്ഥി കോ-ഓര്‍ഡിനേറ്റര്‍മാരും യൂനുസുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാനെപ്പോലെതന്നെ സഹോദരി ഷെഖ് രഹ്നയെയും വധിക്കാന്‍ മുഹമ്മദ് യൂനുസ് പദ്ധതിയിട്ടിരുന്നതായും ഹസീന ആരോപിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ നിലവിലെ ഭരണ കക്ഷി പരാജയമാണ്.

ഹിന്ദുക്കള്‍, ബുദ്ധണതക്കാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കു നേരെ അക്രമം വര്‍ദ്ധിക്കുന്നു. പതിനൊന്നു പള്ളികള്‍ തകര്‍ക്കപ്പെട്ടു. ക്ഷേത്രങ്ങളും ബുദ്ധമത ആരാധനാലയങ്ങളും തകര്‍ത്തു.

ഹിന്ദുക്കള്‍ പ്രതിഷേധിച്ചപ്പോള്‍ ഇസ്കോണ്‍ സന്യാസിയെ അറസ്റ്റു ചെയ്തു. എന്തിനാണ് ന്യൂനപക്ഷങ്ങളെ ക്രൂരമായി പീഢിപ്പിക്കുകയും അക്രമിക്കുകയും ചെയ്യുന്നതെന്ന് ഹസീന ചോദിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.