വ്യത്യസ്തതയും ലാളിത്യവും കൊണ്ട് റോഡരുകിലെ 82കാരന്റെ പ്രാര്‍ത്ഥനാ കേന്ദ്രം ഫലം കാണുന്നു
യു.എസിലെ ലൂസിയാനയില്‍ ലായിലെ ഹമാണ്ടിലെ ന്യൂ ബുലാ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററാണ് 82 കാരനായ ലെസ് ഫോഗ്ളെമാന്‍.
ഇന്നത്തെ സുവിശേഷീകരണ പ്രവര്‍ത്തനത്തിനു മാതൃകയായി ആര്‍ക്കും പിന്തുടരാവുന്ന ഒരു വ്യത്യസ്തതയും ലാളിത്യവും ഒത്തിണങ്ങിയ ഒരു ശുശ്രൂഷ തുടങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ഫോഗ്ളെമാന്‍.
തന്റെ ചര്‍ച്ചിനടത്തുള്ള തിരക്കേറിയ കവലയില്‍ റോഡരുകില്‍ ഒരു പ്രാര്‍ത്ഥനാ കേന്ദ്രം അടുത്തിടെ സ്ഥാപിച്ചു. കണ്ടാല്‍ നമ്മുടെ നാട്ടിലെ കാത്തിരിപ്പു കേന്ദ്രം എന്നു തേന്നുന്നതുപോലുള്ള ഒരു ഷെഡ്.
നാലു വശവും തുറന്നിട്ടിരിക്കുന്ന ഈ ഷെഡ്ഡിനുള്ളില്‍ ആകെയുള്ളത് രണ്ടു ബെഞ്ച് മാത്രമാണ്. യാത്രക്കാരെ ആകര്‍ഷിക്കാനായി ഒരു കുരിശും സ്ഥാപിച്ചിട്ടുണ്ട്.
വഴിയാത്രക്കാരായെ ആരെങ്കിലും പ്രാര്‍ത്ഥനാ വിഷയവുമായി വന്നാല്‍ അവര്‍ക്കുവേണ്ടി ഷെഡ്ഡിനുള്ളില്‍ പരസ്യമായി നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടിയാണ് പാസ്റ്റര്‍ ഫോഗ്ളെമാന്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയത്.
പക്ഷെ ഫലം കണ്ടു ഇതുവരെയായി 440ലധികം ആളുകള്‍ നടന്നു വന്നോ വാഹനം നിര്‍ത്തിയോ ഇവിടെയെത്തി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.
അവരുടെ വിഷയങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ പാസ്റ്റര്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും സുവിശേഷം പങ്കുവെയ്ക്കുകയും ചെയ്തു. 12 പേര്‍ സ്നാനമേല്‍ക്കാനുമിടയായി. ഇത് കര്‍ത്താവ് എനിക്കു നല്‍കിയ ഒരു ശുശ്രൂഷയാണ്.
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശുശ്രൂഷയാണിത്. ഫോഗ്ളെമാന്‍ പറയുന്നു. ഇന്നത്തെ കാലത്ത് ആളുകള്‍ നമ്മെ തേടിവരുന്നതു ചുരുക്കമാണ്.
ജനത്തെക്കുറിച്ചുള്ള ആത്മ ഭാരത്താല്‍ ഒരു ദിവസം ചര്‍ച്ചിന്റെ മുന്നിലിരുന്നു ചിന്തിച്ചപ്പോള്‍ പെട്ടന്ന് ദൈവാത്മാവ് ഹൃദയത്തില്‍ തോന്നിച്ച ഒരു തീരുമാനമായിരുന്നു പ്രാര്‍ത്ഥനാ കേന്ദ്രമെന്ന് ഫോഗ്ളെമാന്‍ പറയുന്നു. ഉടന്‍ തന്നെ റോഡരുകില്‍ ഒരു പ്രാര്‍ത്ഥനാ ഷെഡ്ഡ് സ്ഥാപിച്ചു. മുമ്പില്‍ ഒരു ബോര്‍ഡും വച്ചു.
ആഴ്ചയില്‍ മൂന്നു ദിവസത്തില്‍ രണ്ടു മണിക്കൂര്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ ഇരിക്കുകയോ സമീപത്തു നില്‍ക്കുകയോ ചെയ്യുന്നു. വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഫോഗ്ളെമാന്‍ ചിലപ്പോള്‍ ചുവന്ന കുട വീശുന്നു.
നടന്നു പോകുന്നവരോ വാഹനത്തില്‍ സഞ്ചരിക്കുന്നവരോ യാത്ര നിര്‍ത്തി തന്നെ സമീപിക്കുന്നുണ്ടെന്നും അവര്‍ക്കായി ശുശ്രൂഷ ചെയ്യുകയുമാണെന്നും അദ്ദേഹം പറയുന്നു.
ചിലര്‍ വാഹനത്തില്‍ പോകുമ്പോള്‍ സ്നേഹത്തോടെ ഹോണ്‍ മുഴക്കുകയോ കൈ വീശുകയോ ചെയ്ത് പിന്തുണ അറിയിക്കുന്നു. വര്‍ഷങ്ങളായി താന്‍ വീടുകളിലും മറ്റും സന്ദര്‍ശനം നടത്തി ആളുകളെ കാണാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെ അനുകൂലമാകുന്നു. ഏവര്‍ക്കും അനുകരിക്കാവുന്ന ഒരു മാതൃകയാണ് ഞാന്‍ ചെയ്യുന്നതെന്ന് പാസ്റ്റര്‍ ഫോഗ്ളെമാന്‍ ദൈവദാസന്മാരെയും ദൈവമക്കളെയും ഉപദേശിക്കുന്നു.

