ജോലിക്കിടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; യുവതി ഗുരുതരാവസ്ഥയില്‍
ഹൈദരാബാദ്: വര്‍ക്ക് ഫ്രം ഹോമിനിടെ ലാപ്ടോപ്പില്‍നിന്ന് തീപിടിച്ച് യുവതി ഗുരുതരാവസ്ഥയില്‍ . ആന്ധ്രാപ്രദേശ് കടപ്പ ജില്ല മേകവര്‍വള്ളി സ്വദേശിയായ സുമലത (23) യ്ക്കാണ് 80 ശതമാനം പൊള്ളലേറ്റത്.
ലാപ്ടോപ്പ് ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ പെട്ടന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തീപ്പൊരി കിടക്കയിലേക്ക് വീഴുകയും തുടര്‍ന്ന് മുറിയാകെ തീപടരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയറാണ് സുമലത. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി വീട്ടില്‍ ഇരുന്നാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് മുറിയിലാകെ തീപടര്‍ന്നത് കണ്ടതെന്ന് സുമലതയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രയില്‍ ചികിത്സ്യയിലാണ്.

