യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമായി യേശുവിന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്യുന്നു
ക്വീവ്: റഷ്യന്‍ ആക്രമണത്തില്‍ പാലായനം ചെയ്ത് വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായവര്‍ക്കും രക്ഷാ സങ്കേതത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കും ആശ്വാസമാകുവാനായി യേശുക്രിസ്തുവിന്റെ ജീവ ചരിത്രം റേഡിയോ പ്രക്ഷേപണം ചെയ്യുന്നു.
ആഗോള ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റര്‍ ട്രാന്‍സ് വേള്‍ഡ് റേഡിയോ ആണ് ഈസ്റ്റര്‍ സീസണില്‍ ദുരിതമനുഭവിക്കുന്ന ജനത്തിന്റെ ഇടയിലേക്ക് യേശുക്രിസ്തുവിന്റെ ജീവചരിത്രം എത്തിക്കുന്നത്. ടി ഡബ്ളിയു ആറും ജീസസ് ഫിലിം പ്രോജക്ടും സംയുക്തമായാണ് റേഡിയോ പ്രക്ഷേപണം നടത്തുന്നത്.
യുക്രൈന്‍ കാരായവര്‍ മൊള്‍ഡോവ, റുമേനിയ, സ്ളോവാകിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ലക്ഷക്കണക്കിനു പൌരന്മാരാണ് നാടും വീടും വെടിഞ്ഞ് അന്യ നാടുകളില്‍ കഴിയുന്നത്.
ഇവരെ ആശ്വസിപ്പിക്കുവാനും പ്രത്യാശ നല്‍കുവാനും യേശുക്രിസ്തുവിലൂടെ മാത്രമേ കഴിയുകയുള്ളുവെന്ന് ടിഡബ്ളിയുആര്‍ നേതൃത്വം പറഞ്ഞു.
ഏകദേശം ഒരുകോടിയോളം യുക്രൈന്‍ പൌരന്മാര്‍ യൂറോപ്പിന്റെ വിവിധയിടങ്ങളിലായിട്ടുണ്ട്. യുക്രൈന്‍ റഷ്യന്‍ ഭാഷകളിലായിരിക്കും പ്രക്ഷേപണം ചെയ്യുക.
“എന്റെ വായില്‍നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും, അത് വെറുതേ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളത് നിവര്‍ത്തിക്കുകയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും”. എന്ന യെശയ്യാവ് 55:11 വാക്യത്തെ ആസ്പദമാക്കിയാണ് റേഡിയോ പ്രക്ഷേപണ മിനിസ്ട്രി ചെയ്യുന്നതെന്നും ടിഡബ്ളിയുആര്‍ പറയുന്നു.

