പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍

പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍

Health Others

പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍
പുഴയിലെ മീനുകള്‍ ഇഷ്ടപ്പെടുന്നവര്‍ അനേകരാണ്.

ഔഷധ ഗുണമേറിയ പായലുകളും ചെറു സസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങള്‍ക്ക് ആരോഗ്യ ഗുണം കൂടുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആയതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഉത്തമമാണ്. ചര്‍മ്മ രോഗങ്ങള്‍ ‍, അലര്‍ജി എന്നിവയ്ക്കും പുഴമീന്‍ ഉത്തമമാണ്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി, ബുദ്ധിശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ പുഴ മീന്‍ ശീലമാക്കുക. പുഴ മത്സ്യം കഴിക്കുന്നതുമൂലം സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളുണ്ട്.

ആസ്ത്മ ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും വാര്‍ദ്ധക്യത്തില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനും പുഴ മത്സ്യം വളരെയേറെ ഉപകരിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.