ഭൂമിയിലെവിടെ ഒളിച്ചാലും തകര്‍ക്കും, വിനാശകാരിയായി റഷ്യയുടെ സാത്താന്‍

ഭൂമിയിലെവിടെ ഒളിച്ചാലും തകര്‍ക്കും, വിനാശകാരിയായി റഷ്യയുടെ സാത്താന്‍

Breaking News Europe

ഭൂമിയിലെവിടെ ഒളിച്ചാലും തകര്‍ക്കും, വിനാശകാരിയായി റഷ്യയുടെ സാത്താന്‍
മോസ്ക്കോ: ഭൂമിയുടെ ഏതു അറ്റത്തുമുള്ള ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള അതിശക്തമായ പുതിയ സര്‍മത് ഇന്റര്‍ കോണ്ടിനന്റല്‍ ബാലസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ.

ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള സര്‍മത് തങ്ങള്‍ക്കു നേരെ വരുന്ന ഏതൊരു ശത്രുക്കളെയും രണ്ടാമത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്‍ പറഞ്ഞു.

സര്‍മത്തിന്റെ വിക്ഷേപണത്തില്‍ ആര്‍മി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി ഇന്നലെ രാത്രി നടന്ന ടെലിവിഷന്‍ അഭിസംബോധനയില്‍ പുടിന്‍ വ്യക്തമാക്കി. ‘സാത്താന്‍ 2’ എന്ന സര്‍മത് കിന്‍ഷല്‍ അവാന്‍ഗാര്‍ഡ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്കൊപ്പം പുട്ടിന്‍ അവതരിപ്പിച്ച പുതു തലമുറ മിസൈലുകളില്‍പ്പെട്ടതാണ് ഇത്. യുക്രൈനില്‍ കിന്‍ഷല്‍ ഉപയോഗിച്ചെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.

വടക്കന്‍ റഷ്യയിലെ പ്ളെസെസ്ക് കോസ്മോഡ്രോമിലായിരുന്നു സര്‍മത്തിന്റെ വിക്ഷേപണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിദൂര കിഴക്കന്‍ മേഖലയായ കിംപറ്റ്ക ഉപദ്വീപിലെ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചു.

റഷ്യയുടെ ആയുധപ്പുരയില്‍ ഏറ്റവും കൂടുതല്‍ പ്രഹര ശേഷിയുള്ള മിസൈലുകളിലൊന്നാണ് സര്‍മത്. ശത്രുക്കളുടെ നിലവിലെ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കും വിധമാണ് സര്‍മത്തിന്റെ രൂപകല്‍പ്പന. 200 ടണ്ണിലോറെ ഭാരമുള്ള ഒന്നിലധികം പോര്‍മുനകളെ വഹിക്കാന്‍ ഇതിനു കഴിയും.

മൂന്നാം ലോകമഹായുദ്ധത്തില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ യിസ്രായേലിനു നേരെ യുദ്ധത്തിനു വരുമെന്നാണ് ബൈബിള്‍ പ്രവചനം. യെഹെസ്ക്കേല്‍ പ്രവചനമനുസരിച്ച് റഷ്യ പരാജയപ്പെടുമെന്നും യിസ്രായേല്‍ വിജയം നേടുമെന്നും ബൈബിള്‍ വ്യക്തമാക്കുന്നത്.