'നരകത്തിലേക്കുള്ള കവാടം' അതിവേഗം വികസിക്കുന്നു: മനുഷ്യര്‍ക്കാപത്തെന്ന് ശാസ്ത്രജ്ഞര്‍

‘നരകത്തിലേക്കുള്ള കവാടം’ അതിവേഗം വികസിക്കുന്നു: മനുഷ്യര്‍ക്കാപത്തെന്ന് ശാസ്ത്രജ്ഞര്‍

Breaking News Top News

‘നരകത്തിലേക്കുള്ള കവാടം’ അതിവേഗം വികസിക്കുന്നു: മനുഷ്യര്‍ക്കാപത്തെന്ന് ശാസ്ത്രജ്ഞര്‍

നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സൈബീരിയായിലെ കൂറ്റന്‍ ഗര്‍ത്തം സാധാരണ നിലയില്‍നിന്ന് വേഗത്തില്‍ വികസിക്കുന്നതായി ശാസ്ത്രജ്ഞര്‍.

കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന ഉയര്‍ന്ന പ്രദേശമായ യാനയിലാണ് നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ബറ്റാഗേഗ ഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. 200 ഏക്കര്‍ വീതിയും 300 അടി താഴ്ചയുമാണ് ഇതിനുള്ളത്.

ഒരിനം ഞണ്ടായ സ്റ്റിന്‍ഗ്രേയുടെ രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. 30 വര്‍ഷത്തിനിടെ ഗര്‍ത്തം മൂന്നിരട്ടി വലിപ്പമായി മാറിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലെ രണ്ടാമത് പഴക്കമുള്ള തണുത്തുറഞ്ഞ പ്രദേശമാണ് (പെര്‍മാഫ്രോസ്റ്റ്) ബറ്റാഗേഗ. ബഹിരാകാശത്തുനിന്നും കാണാന്‍ സാധിക്കുന്നയത്ര വലിപ്പമാണ് ഇതിനുള്ളത്.

പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് ഏതാണ്ട് അടിത്തട്ടിലെ പാറയില്‍ എത്തിയതിനാല്‍ ഗര്‍ത്തം കൂടുതല്‍ ആഴത്തില്‍ വളരുന്നതായി ഈ വര്‍ഷം ആദ്യം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഒരു ദശലക്ഷം ക്യുബിക് മീറ്ററാണ് ഓരോ വര്‍ഷവും ഗര്‍ത്തം വളരുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഗര്‍ത്തത്തിന്റെ അതിവേഗ വളര്‍ച്ച സമീപത്തെ ബ്യൂഗേ നദീതീരത്തെ മണ്ണൊലിപ്പ് വര്‍ദ്ധിപ്പിക്കുകയും ചുറ്റുമുള്ള ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ നല്‍കുന്നു.

ശീതികരിച്ച പോഷകങ്ങള്‍ ഉരുകുകയും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നതിനാല്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ത്തം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുകയും ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഗര്‍ത്തം ഉരുകിക്കൊണ്ടിരിക്കുന്നതിനാല്‍ ഭൂരിഭാഗം ഭൂപ്രദേശങ്ങളെ വിഴുങ്ങുമെന്നും കൂടുതല്‍ പ്രദേശങ്ങള്‍ ഉരുകാന്‍ തുടങ്ങിയാല്‍ സമീപ ഗ്രാമങ്ങള്‍ക്ക് അപകടകരമായേക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.