സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കുട്ടികളുടെ ഏകാഗ്രത കുറഞ്ഞതായി മന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തെ 23.8 ശതമാനം കുട്ടികളും ഉറങ്ങും മുമ്പ് കിടക്കയില്‍ കിടന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും, അമിതമായ ഫോണ്‍ ഉപയോഗം 37.15 ശതമാനം കുട്ടികളുടെ ഏകാഗ്രതയെ ബാധിച്ചിട്ടുണ്ടെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയില്‍ അറിയിച്ചു.
കോവിഡ് കാലത്തെ കുട്ടികളുടെ ഫോണ്‍ ഉപയോഗം സംബന്ധിച്ച് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ ശാരീരികവും, മാനസികവും, സാമൂഹികവുമായി ബാധിച്ചിട്ടുണ്ടെന്നും അവരുടെ പെരുമാറ്റത്തില്‍ അടക്കം അത് പ്രതിഫലിക്കുന്നുണ്ടെന്നും നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ റൈറ്റ്സിനെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

