ആഘോഷങ്ങള്‍ക്കെത്തിയ ഇറാന്‍കാര്‍ ക്രിസ്തുവിങ്കലേക്ക്

ആഘോഷങ്ങള്‍ക്കെത്തിയ ഇറാന്‍കാര്‍ ക്രിസ്തുവിങ്കലേക്ക്

Breaking News Middle East

തുര്‍ക്കിയില്‍ ആഘോഷങ്ങള്‍ക്കെത്തിയ ഇറാന്‍കാര്‍ ക്രിസ്തുവിങ്കലേക്ക്
ഈസ്റ്റാംബുള്‍ ‍: വര്‍ഷംതോറും ആയിരക്കണക്കിന് ഇറാന്‍കാരാണ് തുരപ്ക്കിയില്‍ പുതുവല്‍സരം ആഘോഷിക്കാനെത്തുന്നത്.

ഇറാനിലേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുര്‍ക്കിയില്‍ ആഘോഷിക്കാന്‍ കഴിയും എന്നതാണ് ഇവര്‍ക്ക് തുര്‍ക്കിയ ആശ്രയിക്കാന്‍ ഇടയാക്കുന്നത്.

പക്ഷെ ഇവിടെ സന്ദര്‍ശിക്കുവാനെത്തുന്ന ഇറാന്‍കാരെ സന്ദര്‍ശിച്ച് സുവിശേഷം പങ്കുവെച്ച് അവരെ യേശുക്രിസ്തുവിങ്കലേക്ക് ആനയിക്കുവാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബൈബിള്‍സ് ഫോര്‍ ദ വേള്‍ഡ് എന്ന അമേരിക്കന്‍ മിഷണറി സംഘടന.

ഇറാന്‍ പൌരന്മാരെ ലക്ഷ്യമാക്കി ബൈബിള്‍ വിതരണവും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുമൊക്കെ നല്‍കി അവരെ ക്രമേണ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരികയാണ് സംഘടന ചെയ്യുന്നതെന്ന് ബൈബിള്‍സ് ഫോര്‍ ദ വേള്‍ഡ് നേതാവ് ജോണ്‍ പുഡൈറ്റ് പറയുന്നു.

തങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെ തുര്‍ക്കി പോലീസ് തടയുകയും ചോദ്യം ചെയ്യുന്നതും പതിവാണ്. എന്നാല്‍ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ധൈര്യമായി പ്രവര്‍ത്തിക്കുവാന്‍ ദൈവം ഇടയാക്കുന്നു.

അടുത്ത കാലത്ത് തുര്‍ക്കി തെരുവുകളില്‍ 203 ഇറാന്‍ കാരാണ് യേശുവിനെ സ്വീകരിക്കുവാന്‍ തീരുമാനമെടുത്തത്. ഇതിനായി 8000 ത്തോളം പോക്ക്റ്റ് സൈസ് പുതിയ നിയമ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

തുര്‍ക്കിയില്‍ ഇറാന്‍ ചര്‍ച്ച് വളരുകയാണ് പുഡൈറ്റ് പറഞ്ഞു.