ഫുലാനി ഇസ്ളാമിക തീവ്രവാദികള്‍ 16 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി
ഫെബ്രുവരി 2 ഞായറാഴ്ച പുലര്‍ച്ചെ നൈജീരിയായിലെ എബോണി സംസ്ഥാനത്തെ ഒരു ഗ്രാമത്തില്‍ ഇരച്ചു കയറിയ ആയുധധാരികളായ ഫുലാനി ഇസ്ളാമിസ്റ്റുകള്‍ ക്രൈസ്തവര്‍ക്കു നേരെ വെടി ഉതിര്‍ക്കുകയും വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
ആക്രമണത്തില്‍ കുറഞ്ഞത് 16 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവര്‍ ദി ലോര്‍ഡ് യോസന്‍ കരിസ്മാറ്റിക് റിവൈവല്‍ മിനിസ്ട്രിയിലെ അംഗങ്ങളായിരുന്നു.
എബോണി സംസ്ഥാന ഗവര്‍ണര്‍ ഫ്രാന്‍സിസ് ഒഗ്ബോണ്‍ ന്യൂ ഫുരു ആക്രമണത്തെ അപലപിക്കുകയും താമസക്കാരെ ശാന്തരായിരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
കൊലപാതകങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് നൈജീരിയന്‍ അധികൃതരോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഒരു പ്രസ്താനയില്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല.
സമൂഹങ്ങളെ സംരക്ഷിക്കുന്നതിനു ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു.