അഗോള തലത്തില്‍ ആയുധ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്.

അഗോള തലത്തില്‍ ആയുധ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Breaking News India

അഗോള തലത്തില്‍ ആയുധ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്.

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഏറ്റവും അധികം ആയുധം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ആഗേള തലത്തില്‍ ഗവേഷണം നടത്തുന്ന സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

ആയുധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്ത് യുക്രൈനാണ്. ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 40 ശതമാനം റഷ്യയില്‍നിന്നാണ്.

ഫ്രാന്‍സില്‍നിന്ന് 29 ശതമാനം. യിസ്രായേലില്‍നിന്ന് 15 ശതമാനവും ഇറക്കുമതി ചെയ്യുന്നു.

ഇന്ത്യ സ്വന്തമായി ആയുധം വികസിപ്പിച്ചു തുടങ്ങിയതോടെ കഴിഞ്ഞ അഞ്ച് വര്‍ഷം നമ്മുടെ ഇറക്കു മതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശകമായി റഷ്യയില്‍നിന്നുള്ള ആയുദ ഇറക്കുമതി കുറച്ചെന്നും ഫ്രാന്‍സ്, യിസ്രായേല്‍, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി കൂട്ടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.