"ദാവീദിന്റെ കവിണ'', പരീക്ഷണം വിജയമെന്ന് യിസ്രായേല്‍

“ദാവീദിന്റെ കവിണ”, പരീക്ഷണം വിജയമെന്ന് യിസ്രായേല്‍

Breaking News Middle East Top News

“ദാവീദിന്റെ കവിണ”, പരീക്ഷണം വിജയമെന്ന് യിസ്രായേല്‍
യെരുശലേം: യിസ്രായേലിന്റെ പുതിയ പ്രതിരോധ ആയുധമായ ഡേവിഡ് സ്ളിങ് (ദാവീദിന്റെ കവിണ) യുടെ നിര്‍ണ്ണായക പരിക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് യിസ്രായേല്‍.

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍, വലിയ കാലിബര്‍ റോക്കറ്റുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ പരാജയപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മധ്യദൂര വ്യോമ പ്രതിരോധ സംവിധാനമാണ് ഡേവിഡ് സ്ളിങ്.

യിസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ഡേവിഡ് സ്ളിങ് സമീപകാല പോരാട്ടങ്ങളില്‍നിന്ന് പഠിച്ച പ്രവര്‍ത്തന പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ളതായാണ് ഈ പരീക്ഷണ പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്.

നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ഭീഷണികളെ പ്രതിരോധിക്കാന്‍ പുതിയ ആയുധത്തിനു ശേഷിയുണ്ട്. 40 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വെടിവയ്ക്കാന്‍ സാധിക്കും.

പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ ഡയറക്ടറേറ്റ്, റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, യു.എസ്. ഡിഫന്‍സ് മിസൈല്‍ ഏജന്‍സി എന്നിവയുമായി സഹകരിച്ച് നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടു.

ലോകത്തിലെ ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളിലൊന്നായി ഡേവിഡ് ക്ളിങ് സ്വയം തെളിയിച്ചു കഴിഞ്ഞതായി റാഫേല്‍ സിഇഒ യോവ് തുര്‍ഗെമാന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.