ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍

Asia Breaking News USA

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍
യിസ്രായേലും ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ചു നല്‍കിയതായി ന്യുയോര്‍ക്കിലെ സൌത്ത് ബ്രോങ്ക്സിലുള്ള ഇന്‍ഫിനിറ്റി ബൈബിള്‍ ചര്‍ച്ചിന്റെ മിഷന്‍ പാസ്റ്ററായ വില്യം ഡെവ്ലിന്‍ വെളിപ്പെടുത്തി.

താനും സഹായികളായ നിരവധി ആളുകളും ഗാസയിലേക്ക് 30-തിലധികം തവണ യാത്ര ചെയ്തിട്ടുണ്ട്. സമരിറ്റന്‍ പഴ്സ്, ചാരിറ്റഭില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് യെരുശലേം ഹോസ്പിറ്റലേഴ്സ്, യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് എന്നിവരുമായി ചേര്‍ന്ന് 23 ടണ്‍ അരി എത്തിച്ചു.

ദൈവമഹത്വത്തിനായി അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അവര്‍ അത് ചെയ്തു. ഡെവ്ലിന്‍ പറഞ്ഞു. റെഡീമിന്റെ വിഡോസ്ആന്‍ഡ് ഓര്‍ഫന്‍സിന്റെയും വാളണ്ടിയര്‍ സിഇഒ കൂടിയായ ഡെവ്ലിന്‍ കഴിഞ്ഞ ഏപ്രിലില്‍ ഹോസ്പിറ്റലേഴ്സില്‍ ചേര്‍ന്നതോടുകൂടിയാണ് ഗാസയിലെ ഭക്ഷ്യ വിതരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

ഹിസ്ബുള്ള തീവ്രവാദികള്‍ നാടുകടത്തിയ യിസ്രായേലികളെ പിന്തുണയ്ക്കുന്നതിനായി യിസ്രായേലിലെ അഷ്റ്റോഡിലേക്ക് 23 ടണ്‍ അരി അയയ്ക്കുകയായിരുന്നു. അരിയുടെയും പാക്കേജിംഗിന്റെയും ചിലവ് മൊത്തം 35,000 ഡോളറാണ്.

അരി ഏകദേശം 27,000 ഡോളര്‍. തായ്ലന്റിലെ ഒങ്കേക്കില്‍നിന്നും അഷ്റ്റോഡിലേക്ക് ഇത് കയറ്റി അയയ്ക്കാന്‍ 7000 ഡോളര്‍ വേണ്ടിവന്നു. താന്‍ മുപ്പതിലധികം സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുകയും ആ സംഘടനകളിലെ അമ്പതിലധികം ആളുകളുമായി സംസാരിക്കുകയും ചെയ്തപ്പോള്‍ ഓരോരുത്തരം ഇക്കാര്യം നിരസിച്ചു.

പാസ്റ്റര്‍ ഡെവ്ലിന്‍ അഷ്റ്റോഡില്‍നിന്ന് ഗാസയിലേക്ക് ആ അരി എത്തിക്കുക എന്നത് തീര്‍ത്തും അസാദ്ധ്യമാണ്. ഇത് ഒരു യുദ്ധ മേഖലയാണ്.

അകത്തു കടന്നാലും ഇവ കൊള്ളയടിക്കുകയും ചെയ്യും. അവര്‍ പറഞ്ഞു. പക്ഷെ സമാരിറ്റന്‍ പഴ്സുമായി സഹകരിച്ചപ്പോള്‍ വിജയകരമായി ദൌത്യം പൂര്‍ത്തീകരിച്ചു. അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.