ലോകമെമ്പാടും യഹൂദര്‍ ഭീഷണിയും അതിക്രമങ്ങളും അഭിമുഖീകരിക്കുന്നതായി യു.എന്‍. മനുഷ്യാവകാശ മേധാവി

ലോകമെമ്പാടും യഹൂദര്‍ ഭീഷണിയും അതിക്രമങ്ങളും അഭിമുഖീകരിക്കുന്നതായി യു.എന്‍. മനുഷ്യാവകാശ മേധാവി

Breaking News Top News

ലോകമെമ്പാടും യഹൂദര്‍ ഭീഷണിയും അതിക്രമങ്ങളും അഭിമുഖീകരിക്കുന്നതായി യു.എന്‍. മനുഷ്യാവകാശ മേധാവി

ലോകമെമ്പാടുമുള്ള യഹൂദര്‍ വര്‍ദ്ധിച്ചു വരുന്ന ഭീഷണിയും ശാരീരിക അതിക്രമങ്ങളും അഭിമുഖീകരിക്കുന്നതായി യു.എന്‍. മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ട്ടര്‍ ടര്‍ക്ക് തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തെ പ്രതിനിധീകരിക്കുന്നതിനു പുറമേ ഈ വര്‍ഷം ജനുവരി 27, പോളണ്ടിലെ ഓഷ്വിറ്റ്സ് ബിര്‍കൌ നാസി കോണ്‍സെന്‍ട്രേഷന്‍ ഉന്മൂലന ക്യാമ്പുകളില്‍ നിന്ന് ഏകദേശം 7000 തടവുകാരെ സഖ്യസേന 1945-ല്‍ മോചിപ്പിച്ചതിന്റെ 80-ാം വാര്‍ഷികത്തെയും പ്രതിനിധീകരിക്കുന്നു.

യഹൂദ വിദ്വേഷത്തിന്റെ ബാധ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ടര്‍ക്ക് തുറന്നു പറഞ്ഞു. നമ്മുടെ തെരുവുകളിലും ഓണ്‍ലൈനിലും യഹൂദ വിരുദ്ധത വ്യാപകമാണ്.

യഹൂദന്മാര്‍ വര്‍ദ്ധിച്ചു വരുന്ന ഭീഷണികളും ശാരീരിക അതിക്രമങ്ങളും അഭിമുഖീകരിക്കുന്നു അദ്ദേഹം പറഞ്ഞു. പല നേതാക്കളും നിയമ വാഴ്ചയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

ഹോളോകോസ്റ്റ് അനുസ്മരണ ദിനം ഈ മയക്കത്തില്‍നിന്ന് നമ്മെ ഞെട്ടിച്ചിരിക്കണം. നിസ്സംഗത, അലംഭാവം എന്നിവയിലൂടെ അപകടങ്ങളിലേക്കുള്ള ഒരു ഉയര്‍പ്പിനു ആഹ്വാനം ചെയ്യുന്നു അദ്ദേഹം ഓര്‍പ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.