പിസിനാക് 2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ്

പിസിനാക് 2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ്

Breaking News USA

പിസിനാക് 2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ്

വാർത്ത: പ്രസാദ് തീയാടിക്കൽ

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസി നാക്ക് കോൺഫറൻസസിൽ വനിതകളുടെ ശാരീരിക മാനസിക, ആത്മീക മേഖലകളിലെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കി പ്രചോദനാത്മകവും വിജ്ഞാന പ്രദവുമായ ചർച്ച സംഘടിപ്പിക്കുന്നു.

ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2: 45 ന് ചർച്ച ആരംഭിക്കും. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള നിർവാണ ബി യിലാണ് ചർച്ചകൾ നടക്കുന്നത്. ഡോ ജോയ്സ് ജോസഫ് ആണ് മോഡറേറ്റർ. ഡോ ജ്യോ

തി ബെൻ, ഡോ ആശ ജോൺ, ഫാമിലി നേഴ്സ് പ്രാക്ടീഷണർമാരായ ഡോ സൂസൻ മാത്യു, ഷെൻസി വർഗീസ്, ഷൈനി ഡാനിയൽ എന്നിവർ പാനലിസ്റ്റുകൾ ആയിരിക്കും.

മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യകരമായ വളർച്ചയും സംരക്ഷണവും ലക്ഷ്യമാക്കി വിദഗ്ധർ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും ഇതോട നുബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ഈ

സംവാദത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യും.

കൂടാതെ, വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്. ചോദ്യോത്തര വേളയ്ക്ക് ഡോക്ടർ ജിൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരം നൽകും.

പങ്കെടുക്കുന്നവർക്ക് അവരുടെ സംശയങ്ങൾ നേരിട്ട് വിദഗ്ധരോട് ചോദിക്കാനും പ്രായോഗിക നിർദേശങ്ങൾ ലഭിക്കാനും അവസരമുണ്ടാകും.

സമതുലിതവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഈ പ്രത്യേക സെഷനിലേക്ക് എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.