ചാടി മരിക്കാന്‍ ശ്രമിച്ച യുവാവ് വീണത് യേശുവിന്റെ കരത്തില്‍

ചാടി മരിക്കാന്‍ ശ്രമിച്ച യുവാവ് വീണത് യേശുവിന്റെ കരത്തില്‍

Asia Australia Breaking News

പാലത്തില്‍നിന്നും ചാടി മരിക്കാന്‍ ശ്രമിച്ച യുവാവ് വീണത് യേശുവിന്റെ കരത്തില്‍
വെര്‍ജീന ബീച്ച്: കഴിഞ്ഞ ഏപ്രില്‍ 25-ന് അര്‍ദ്ധ രാത്രിയില്‍ കോളിന്‍ ഡോസിയര്‍ എന്ന 31 കാരന്‍ വെര്‍ജീന ബീച്ച് പാലത്തിലൂടെ വാഹനം ഓടിച്ചു വീട്ടിലേക്കു വരികയായിരുന്നു.

പെട്ടന്ന് താന്‍ ഒരു യാദൃശ്ചിക കാഴ്ച കണ്ടു. ഒരു കാര്‍ പാലത്തിന്റെ സൈഡില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ഇതില്‍ യാതൊരു അസ്വഭാവികതയും തോന്നിയില്ല. താന്‍ യാത്ര തുടരുവാന്‍ തീരുമാനിച്ചു. എന്നാല്‍ പെട്ടന്നാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഡോസിയറിനോട് ഇടപെട്ടത്.

വാഹനം നിര്‍ത്തുവാനും കാറില്‍ കണ്ട അപരിചിതനായ വ്യക്തിയോട് സംസാരിക്കുവാനുമായിരുന്നു പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ ഉണ്ടായത്.

അതു പ്രകാരം ഡോസിയര്‍ ആ കാറിനടുത്തേക്കു ചെന്നു. പെട്ടന്ന് ഒരു യുവാവ് കാറില്‍നിന്നും ഇറങ്ങി പാലത്തില്‍നിന്നും താഴെ ജലാശയത്തിലേക്കു ചാടുവാന്‍ ഒരുങ്ങി. ഉടന്‍തന്നെ ഡോസിയര്‍ ആ ചെറുപ്പക്കാരനെ തടയുവാന്‍ ശ്രമിച്ചു.

ജീവിതത്തില്‍ എന്തു പ്രശ്നമുണ്ടായാലും പരിഹരിക്കാവുന്ന കാര്യമേയുള്ളുവെന്നും തന്റെ ജീവിത അനുഭവം ഏതാനും വാക്കുകളില്‍ ലഘൂകരിച്ചു സംസാരിക്കുകയും ചെയ്തു. യുവാവ് അമിതമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷമായിരുന്നു ജീവിതം അവസാനിപ്പിക്കുവാന്‍ ശ്രമിച്ചതെന്ന് ഡോസിയര്‍ക്കു മനസ്സിലായി.

ഉടന്‍ തന്നെ ഡോസിയര്‍ ഈ യുവാവിനെ രക്ഷിക്കണമെന്ന് കര്‍ത്താവിനോടപേക്ഷിച്ചു. തുടര്‍ന്നു ഞാനും ഇത്തരത്തില്‍ വലിയ പ്രശ്നങ്ങള്‍ നേരിട്ടവനാണെന്നും വളരെ നിരാശയുണ്ടായപ്പോള്‍ ദൈവത്തില്‍ ആശ്രയിച്ചപ്പോള്‍ പരിഹാരം ഉണ്ടായി എന്നൊക്കെ ഡോസിയര്‍ യുവാവിനോടു പറഞ്ഞു.

ഈ സമയം ഒരു പോലീസുകാരനും എത്തുവാനിടയായി. എന്നാല്‍ ആ യുവാവ് അലറി: എന്നെ വിട്ടുപോ, എന്റെ കൈവശം തോക്കുണ്ട് ഞാന്‍ നിങ്ങളെ രണ്ടുപേരെയും കൊല്ലും. വീണ്ടു പാലത്തില്‍നിന്നു ചാടുവാന്‍ ശ്രമം തുടങ്ങി. ഈ സമയം ഡോസിയര്‍ അയാളെ പിടിച്ചു നിര്‍ത്തുവാന്‍ ശ്രമം തുടങ്ങി. വലിയ മല്‍പ്പിടുത്തം വരെയുണ്ടായി. പോലീസുകാരനും സഹായിച്ചു.

അങ്ങനെ ഇരുവരും യുവാവിനെ രക്ഷപെടുത്തി. ഡോസിയര്‍ മുമ്പ് സ്കൂളിലെയും കോളേജിലെയും ഗുസ്തി ചാമ്പ്യനായിരുന്നു. യുവാവിനെക്കുറിച്ചു കൂടുതല്‍ ചോദിച്ചു മനസ്സിലാക്കി. ജേക്കബ് പാമര്‍ എന്നായിരുന്നു പേര്. 27 വയസ്സ്. ജീവിതത്തിലെ നിരാശയാണ് ആത്മഹത്യ ചെയ്യുവാനായി പ്രേരിപ്പിച്ചതെന്ന് പറഞ്ഞു.

പിന്നീട് ജേക്കബിനെ ഡോസിയര്‍ കൂടുതല്‍ ആശ്വസിപ്പിച്ചു ദൈവവചനം പറഞ്ഞു മനസ്സിലാക്കി. തുടര്‍ ദിവസങ്ങളിലും ജേക്കബും ഡോസിയറും തമ്മില്‍ സംസാരിക്കുകയും ആത്മാര്‍ത്ഥ സുഹൃത്തുക്കളാകുകയും ചെയ്തു. സുവിശേഷം പങ്കുവെച്ചപ്പോള്‍ താന്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.

താന്‍ ജൂണ്‍ മാസത്തില്‍ സ്നാനം ഏല്‍ക്കാമെന്നു വാക്കും നല്‍കി. ജേക്കബ് തുടര്‍ന്ന് ഡോസിയര്‍ക്കൊപ്പം ദൈവസന്നിധിയില്‍ കൂട്ടായ്മയ്ക്കു വരികയുണ്ടായി. ജൂണ്‍ 2-ന് താന്‍ ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ച അതേ പാലത്തിനു കീഴെ കര്‍ത്താവിനെ ജലത്തില്‍ സാക്ഷീകരിച്ച് സ്നാനമേറ്റു. ഇപ്പോള്‍ സന്തുഷ്ടനായിരിക്കുന്നു.