കോവിഡ് പുറത്തറിയിച്ചതിന് ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റിന് ജയില്‍ ശിക്ഷ
ഷാങ്ഹായ്: ലോകത്തെ തകിടം മറിച്ച കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതിന് ചൈനീസ് വനിതാ സിറ്റിസണ്‍ ജേണലിസ്റ്റായ ക്രിസ്ത്യന്‍ യുവതിക്ക് ചൈനീസ് കോടതി 4 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മുന്‍ അഭിഭാഷകയായ സാങ് ഷാനെ (37) യാണ് ഷാങ്ഹായ് കോടതി ഹ്രസ്വ വിചാരണയ്ക്കുശേഷം ശിക്ഷിച്ചത്.
കോവിഡിന്റെ തുടക്കത്തില്‍ സാങിന്റെ ലൈവ് വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി എടുത്തത്. രാജ്യത്തിന് എതിരെ കലാപം ഉയര്‍ത്തുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് സാങ്ഷാനെതിരെ കേസെടുത്തത്.
തെറ്റായ വിവരങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വുഹാന്‍ സന്ദര്‍ശിച്ച് സാങ് ‘പ്രത്യേകതരം ന്യുമോണിയ’ അനേകരുടെ ജീവന്‍ അപഹരിച്ച് വ്യാപിക്കുന്നതായി സോഷ്യല്‍ മീഡിയാകളിലൂടെ ലോകത്തെ അറിയിച്ചത്.
ഇതേത്തുടര്‍ന്നായിരുന്നു സാങ്ങിന്റെ അറസ്റ്റ്. തടവല്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ട സാങ്ങിന്റെ ആരോഗ്യനില മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വുഹാനിലെ വിവരം ലോകത്തെ അറിയിച്ച ഏതാനും ഡോക്ടര്‍മാരെയും ചൈന തടവിലാക്കിയിരുന്നു.