കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങള്‍
കഞ്ഞിവെള്ളം കുടിക്കുക എന്ന ശീലം പഴയ തലമുറകളുടെ ഒരു ആരോഗ്യ പ്രവണതയായിരുന്നു. എന്നാല്‍ പുതു തലമുറകള്‍ക്ക് അഞ്ഞിവെള്ളംകുടി അന്യമാണ്. അവര്‍ക്ക് താല്‍പ്പര്യമില്ല എന്നതാണ് വസ്തുത.
എന്നാല്‍ കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങള്‍ നിരവധിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആരോഗ്യ സൌന്ദര്യ കാര്യത്തിലും ഒരുപോലെ ഗുണകരമാണ്.
കഞ്ഞിവെള്ളം കുടിക്കുന്നതുമൂലം വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണംപോലുള്ള പ്രശ്നങ്ങള്‍ തടയുന്നു. കൂടാതെ ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം കുടിക്കുന്നതു നല്ലതാണ്.
രാവിലെതന്നെ ഒരു ഗ്ളാസ് കഞ്ഞിവെള്ളം കുടിച്ചാല്‍ മാനസികമായി ഉണര്‍വ്വുണ്ടാകും. ക്ഷീണത്തെ അകറ്റും. ഒരു ഗ്ളാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ടു കുടിച്ചാല്‍ ഏതു പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. വയറിളക്കം, ഛര്‍ദ്ദി എന്നിവമൂലം ശരീരത്തില്‍നിന്നും ധാരാളം വെള്ളം നഷ്ടപ്പെടുമ്പോള്‍ കഞ്ഞിവെള്ളം ഉപ്പിട്ടു കുടിക്കുന്നത് നല്ലതാണ്.
മലബന്ധത്തിനു പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും, അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളില്‍ ധാരാളം ബാക്ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം നല്ലതാണ്.
വൈറസ് ബാധ പോലുള്ള ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളത്തിനു സാധിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്നു പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും കഞ്ഞിവെള്ളം സഹായിക്കും. എക്സിമ മൂലമുള്ള ചൊറിച്ചിലിനു കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്.
ക്ഞിവെള്ളം ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ചശേഷം ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തുണിയില്‍ മുക്കി തുടച്ചാല്‍ മതിയാകും. തലയിലെ താരന്‍ അകറ്റാനും കഞ്ഞിവെള്ളം ഉത്തമമാണ്.