യുക്രൈനിലെ റഷ്യന്‍ ആക്രമണത്തെ എതിര്‍ത്ത് പ്രസംഗിച്ചതിന് പാസ്റ്ററെ ലേബര്‍ ക്യാമ്പിലേക്ക് ശിക്ഷിച്ചു

യുക്രൈനിലെ റഷ്യന്‍ ആക്രമണത്തെ എതിര്‍ത്ത് പ്രസംഗിച്ചതിന് പാസ്റ്ററെ ലേബര്‍ ക്യാമ്പിലേക്ക് ശിക്ഷിച്ചു

Asia Breaking News Europe

യുക്രൈനിലെ റഷ്യന്‍ ആക്രമണത്തെ എതിര്‍ത്ത് പ്രസംഗിച്ചതിന് പാസ്റ്ററെ ലേബര്‍ ക്യാമ്പിലേക്ക് ശിക്ഷിച്ചു

റഷ്യന്‍ ഫെഡറേഷന്റെ സുരക്ഷയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തതിന് 63 കാരനായ റഷ്യന്‍ പാസ്റ്റര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചു.

സെപ്റ്റംബര്‍ 3-ന് പാസ്റ്റര്‍ നിക്കോളായ് റൊമാനിയുക്കിനെയാണ് കോടതി നാല് വര്‍ഷത്തെ തടവു ശിക്ഷയ്ക്കായി ലേബര്‍ ക്യാമ്പിലേക്ക് അയയ്ച്ചത്.

പാസ്റ്ററിന്റെ പ്രായയവും ആരോഗ്യസ്ഥിതിയും പരിഗണിക്കാതെയാണ് ബാലാശിഖ സിറ്റി കോടതി ശിക്ഷ വിധിച്ചത്. അതെ ഞാന്‍ ഒരു പ്രസംഗം നടത്തി അതില്‍ സൈനിക കൊലപാതകത്തെക്കുറിച്ചാണ് ഞാന്‍ പരാമര്‍ശിച്ചത്.

കോടതിക്ക് മുമ്പാകെ ഒരു അന്തിമ പ്രസ്താവനയില്‍ പാസ്റ്റര്‍ റോമാനിയുക്ക് പറഞ്ഞു. ഞാന്‍ പറഞ്ഞത് പിന്‍വലിക്കുന്നില്ല. മനുഷ്യ ജീവനെ ഹനിക്കുന്നതിനെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ വീക്ഷണവും മനോഭാവവും ഞാന്‍ വ്യക്തമാക്കുന്നു.

ഒരു പുരോഹിതന്‍ എന്ന നിലയില്‍ എന്റെ വ്യക്തിപരമായ മനോഭാവമാണിത്. എന്റെ പ്രസംഗം ഞാന്‍ പിന്‍വലിക്കുന്നില്ല.

2022 സെപ്റ്റംബറില്‍ മോസ്ക്കോയുടെ ഒരു പ്രാന്തപ്രദേശത്തുള്ള ഹോളി ട്രിനിറ്റി പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ റഷ്യ യുക്രൈനിനെതിരെ ഭാഗികമായി സൈന്യത്തെ അണിനിരത്തിയതിന് ഒരാഴ്ച കഴിഞ്ഞാണ് പാസ്റ്റര്‍ റൊമാനിയുക്ക് ഇപ്പോള്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ചത്.

ചോദ്യം ചെയ്യലില്‍ പാസ്റ്റര്‍ റൊമാനിയുക്കിനു ലഭിച്ച പരിക്കുകള്‍ക്ക് പുറമേ അദ്ദേഹത്തിന് ഹൈപ്പര്‍ ടെന്‍ഷന്‍, സെറിഡ്രോവാസ്കുലര്‍ രോഗം, സോറിയാസിസ്, നട്ടെല്ല് പ്രശ്നങ്ങള്‍ എന്നിവയും അനുഭവപ്പെടുന്നതായും ജീവന്‍ നിലനിര്‍ത്താന്‍ മരുന്നുകള്‍ ആവശ്യമാണെന്നും കുടുംബം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.