നൈജീരിയായില്‍ 3 ആഴ്ചയ്ക്കിടയില്‍ കൊല്ലപ്പെട്ടത് 80 ക്രൈസ്തവര്‍

Breaking News Top News

നൈജീരിയായില്‍ 3 ആഴ്ചയ്ക്കിടയില്‍ കൊല്ലപ്പെട്ടത് 80 ക്രൈസ്തവര്‍
ബെന്യു: നൈജീരിയായില്‍ ബെന്യു സംസ്ഥാനത്ത് മാത്രം 2018 ജനുവരി ആദ്യത്തെ 3 ആഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 80. നൈജീരിയായിലെ ഫുലാനി മുസ്ളീം മതമൌലിക വിഭാഗക്കാരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ് നിരപരാധികളായ ക്രൈസ്തവര്‍ ‍.

 

ജനുവരി 1-ന് സംസ്ഥാനത്തെ ലോഗോ പ്രദേശത്ത് 50 ക്രൈസ്തവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗുമ പ്രദേശത്ത് 30 പേരും മരിച്ചു. ഇവിടത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായ ക്രൈസ്തവര്‍ക്കു നേരെ വര്‍ഷങ്ങളായി കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി മുസ്ളീങ്ങള്‍ ആക്രമിക്കുക പതിവാണ്.

 

രാത്രിയുടെ മറവില്‍ ക്രൈസ്തവരുടെ ഗ്രാമങ്ങളില്‍ അതിക്രമിച്ചു കയറി വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തുകയാണ് രീതി. നൂറുകണക്കിനു ആളുകള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനുശേഷം വീടുകള്‍ കൊള്ളയടിക്കുകയും പതിവാണ്.

 

10 വര്‍ഷത്തിനിടയില്‍ പതിനായിരക്കണക്കിനു ക്രൈസ്തവര്‍ക്കാണ് ജീവന്‍ വെടിയേണ്ടി വന്നത്. പല കുടുംബങ്ങളും അനാഥമായി. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ ‍, മക്കള്‍ നഷ്ടപ്പെട്ടവര്‍ ഇങ്ങനെയുള്ളവര്‍ അനേകരാണ്. സര്‍ക്കാര്‍ ക്രൈസ്തവര്‍ക്ക് വേണ്ട രീതിയിലുള്ള സംരക്ഷണം നല്‍കുന്നില്ലെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.

 

മുമ്പ് കൊല്ലപ്പെട്ടവരില്‍ പാസ്റ്റര്‍മാര്‍ ‍, പുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ളവരുമുണ്ട്. ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്യാറുണ്ട്. കന്നുകാലികളെ മേയ്ക്കാനിറങ്ങുന്ന ഫുലനിക്കാര്‍ കൈകളില്‍ തോക്കും വാളും മാരാകായുധങ്ങളുമായാണ് സഞ്ചരിക്കുക. പോലീസിനുപോലും ഇവരെ നിയന്ത്രിക്കാനാകുന്നില്ല.

 

കൂട്ടക്കൊല നടത്തിയശേഷം രക്ഷപെടുകയാണ് പതിവ്. ഓരോ രാത്രിയിലും ക്രൈസ്തവര്‍ ഭീതിയോടെയാണ് ജീവിതം തള്ളി നീക്കുന്നത്. കൂട്ടക്കൊലകള്‍ക്ക് ഒരു അറുതി വരുവാന്‍ ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

1 thought on “നൈജീരിയായില്‍ 3 ആഴ്ചയ്ക്കിടയില്‍ കൊല്ലപ്പെട്ടത് 80 ക്രൈസ്തവര്‍

Leave a Reply

Your email address will not be published.