“ദൈവം പറഞ്ഞു തിരിഞ്ഞു നടക്കുക” സ്ഫോടനത്തില്‍നിന്നും രക്ഷപെട്ട പോലീസുകാരന്
നാഷിവില്ലി: യു.എസിലെ നാഷിവില്ലിയില് ക്രിസ്തുമസ് ദിനത്തില്‍ നടന്ന ബോംബ്സ്ഫോടനത്തില്നിന്നു സെക്കന്റുകള്‍ക്കു മുമ്പ് ഒരു പോലീസുകാരനോടു ദൈവം ശക്തമായി ഇടപെട്ട സംഭവം വാര്‍ത്തയായി.
പോലീസ് ഓഫീസര്‍ ജെയിംസ് വെല്‍സ് ക്രിസ്തുമസ് ദിവസം രാവിലെ 6.30-ന് തന്റെ ഡ്യൂട്ടി സമയത്ത് നാഷ് വില്ലി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് നില്ക്കുമ്പോള് സംശയാസ്പദമായ ഒരു വാഹനം കണ്ടു അതിന്റെ അടുത്തേക്കു നടന്നു വരികയായിരുന്നു.
മ്യൂസിക്കും കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടന്നു തന്നെ ഒരു ശബ്ദമുണ്ടായി “ഇവിടെനിന്നും തിരികെ പോവുക” അത് ദൈവശബ്ദമാണെന്നു തിരിച്ചറിഞ്ഞ ജയിംസ് ഉടന്‍ തിരിച്ചു നടക്കുമ്പോള്‍ മ്യൂസിക് ശബ്ദം നിലച്ചു. ഒരു ഉഗ്ര ശബ്ദത്തോടെ വന്‍ സ്ഫോടനം നടന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ പുകയും കത്തുന്ന തെരുവോരവുമാണ് കണ്ടത്. തന്നോട് ദൈവം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഞാനും അവിടെ ചാമ്പലാകുമായിരുന്നുവെന്നു ദൈവത്തെ സ്തുതിച്ചുകൊണ്ട് ജെയിംസ് പറഞ്ഞു.
സംഭവത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ആത്മഹത്യാ ബോംബ് പൊട്ടിച്ചത് ടെന്നസിയിലെ അന്തോക്യാ സ്വദേശിയായ അന്തോണിക്വിന് വര്‍ണര്‍ (63) എന്ന ആളായിരുന്നു. ഇയാള്‍ പിന്നീട് മരിച്ചു.
ചുറ്റിലുമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പോലീസ് അന്വേഷണത്തില്‍ അവിവാഹിതനായ വര്‍ണറാണ് സ്ഫോടനത്തിനുത്തരവാദിയെന്നും സംഭവത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ദുരന്തമുണ്ടാകുന്നതിനു മുമ്പ് തന്നോട് ദൈവം ഇടപെട്ടതിനെതുടര്‍ന്ന് ജെയിംസ് തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പുറത്തു വിട്ടത്.