മദ്യപാനം കുറഞ്ഞപ്പോള്‍ റഷ്യക്കാരുടെ ആയുസ്സ് വര്‍ദ്ധിച്ചു
മോസ്ക്കോ: കുടിയാന്മാരുടെ രാഷ്ട്രമെന്ന കുപ്രസിദ്ധിയില്‍നിന്നും റഷ്യ മോചിതമാകുന്നു.
റഷ്യക്കാരുടെ മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2003-ല്‍നിന്ന് 2016-ല്‍ എത്തിയപ്പോള്‍ 43 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇത് റഷ്യക്കാരുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചതായും സംഘടന ചൂണ്ടിക്കാട്ടി.
ദിമിത്രി മെദ്വദേവ് പ്രസിഡന്റായിരിക്കെ സ്വീകരിച്ച കര്‍ശന നടപടികളാണ് കാരണം. നികുതി വര്‍ദ്ധിപ്പിച്ചതും പരസ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതും രാത്രികളില്‍ വില്‍പ്പന നിയന്ത്രിച്ചതും മദ്യ ഉപയോഗം കുറച്ചു.
2018-ല്‍ റഷ്യക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 68-ഉം സ്ത്രീകള്‍ക്ക് 78-ഉം ആയി വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Comments are closed.