കൃത്രിമ രക്തം നിര്‍മ്മിച്ചതായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍

കൃത്രിമ രക്തം നിര്‍മ്മിച്ചതായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍

Breaking News Top News

കൃത്രിമ രക്തം നിര്‍മ്മിച്ചതായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍
ടോക്കയോ: ഇനി രോഗികള്‍ക്കും മുറിവേറ്റവര്‍ക്കും രക്തത്തിനു ക്ഷാമം വരില്ലെന്ന പ്രതീക്ഷയുമായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍ ‍.

മനുഷ്യന്റെ ഏതു ശരീരത്തിനും അനുയോജ്യമായ കൃത്രിമ രക്തം നിര്‍മ്മിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ടോക്കോറോ സാവയിലെ നാഷണല്‍ ഡിഫന്‍സ് മെഡിക്കല്‍ കോളേജിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ ‍.

ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനിടയില്‍ 10 മുയലുകളിലാണ് പരീക്ഷണം നടത്തിയത്. മുയലുകളിലെ രക്തം നീക്കിയശേഷം കൃത്രിമ രക്തം പകര്‍ന്നപ്പോള്‍ 6 മുയലുകള്‍ ജീവിതത്തിലേക്കു മടങ്ങിവന്നു. മറ്റു ജന്തുക്കളിലും കൂടുതല്‍ പരീക്ഷണത്തിനായി ഗവേഷകര്‍ ശ്രമിക്കുകയാണ്.

കൃത്രിമ രക്തം പൂര്‍ണ്ണ വിജയമായാല്‍ മനുഷ്യരിലേക്കും കയറ്റിവിടും. ഏതു ഗ്രൂപ്പില്‍പ്പെട്ടതായാലും അത് ഗുണം ചെയ്യുമെന്നും പാര്‍ശ്വ ഫലങ്ങള്‍ ഒന്നുമില്ലെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്.

കൃത്രിമ രക്തം അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. കൃത്രിമമായി നിര്‍മ്മിച്ച രക്തം പൂര്‍ണ്ണമായി ചുവന്ന കോശങ്ങളാണ്. ഒറിജിനല്‍ രക്തത്തിലെ എല്ലാ ഘടകങ്ങളും ഇവയിലുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Comments are closed.