രാജ്യത്ത് പുതിയ ഓണ്‍ലൈന്‍ ഗെയിമിംഗ് ചട്ടങ്ങള്‍ വരുന്നു
ന്യൂഡെല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് റെഗുലേഷന്‍ ആക്ട് ചട്ടങ്ങള്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.
മെയ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിട്ടി രൂപവല്‍ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കമാകും.
പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.
എന്നാല്‍ സാധാരണ സോഷ്യല്‍ ഗെയിമുകല്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ അറിയിച്ചു.
ചട്ടങ്ങള്‍ പ്രകാരം ഭൂരിഭാഗം ഗെയിമുകള്‍ക്കും നിര്‍ബന്ധിത രജിസ്ട്രേഷന്‍ ആവശ്യമില്ല.
എന്നാല്‍ ഇ-സ്പോട്സ് എന്ന വിഭാഗത്തില്‍ പെടുന്ന ഗെയിമുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

