മതസ്വാതന്ത്ര്യ അംബാസിഡറായി സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ മകളെ നിര്‍ദ്ദേശിച്ച് ട്രംപ്

മതസ്വാതന്ത്ര്യ അംബാസിഡറായി സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ മകളെ നിര്‍ദ്ദേശിച്ച് ട്രംപ്

Breaking News USA

മതസ്വാതന്ത്ര്യ അംബാസിഡറായി സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ മകളെ നിര്‍ദ്ദേശിച്ച് ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള ലാര്‍ജില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസിഡറായി ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രങ്ക്ളിന്‍ ഗ്രഹാമിന്റെ മകള്‍ സിസി ഗ്രഹാം ലിഞ്ചിനെ നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഫ്രങ്ക്ളിന്‍ ഗ്രഹാം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

40 വയസുള്ള സിസി ഗ്രഹാം ലിഞ്ച് ഇതില്‍ അതുല്യമായ യോഗ്യത നേടിയിട്ടുണ്ട്. അവര്‍ ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഈ വിഷയത്തിന്റെ വിദ്യാര്‍ത്ഥിനിയാണ്. ഫ്രങ്ക്ളിന്‍ ഗ്രഹാം പരഞ്ഞു. ഇത് മതസ്വാതന്ത്ര്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിശാലമായ ലോക വീക്ഷണവും അറിവും അവര്‍ക്കുണ്ട്.

സെനറ്റ് സ്ഥിരീകരിച്ചാല്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള അഭിനിവേശം അവര്‍ ഈ ഓഫീസിലേക്ക് കൊണ്ടുവരും. അദ്ദേഹം പറഞ്ഞു.

അവളെക്കുറിച്ച് എനിക്ക് ഇതിലും അഭിമാനിക്കുവാന്‍ കഴിയില്ല, ദൈവം അവള്‍ക്ക് ജ്ഞാനവും ശക്തിയും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ഗ്രഹാം പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലിഞ്ചിന്റെ നാമ നിര്‍ദ്ദേശം വളരെ ആത്മീക പ്രാധാന്യം നല്‍കുന്നുണ്ട്.

ജോ ബൈഡന്റെ കീഴില്‍ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ച റഷാദ് ഹുസൈന്റെ വിടവാങ്ങലിനെത്തുടര്‍ന്ന് 2025 ജനുവരി മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

യു.എസ്. നിയമ പ്രകാരം വിദേശത്ത് മതസ്വാതന്ത്ര്യമോ വിശ്വാസമോ പ്രോത്സാഹിപ്പിക്കുക, ലംഘനങ്ങളെ അപലപിക്കുക, മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോള്‍ യു,എസ്. ഗവണ്മെന്റിന്റെ ഉചിതമായ പ്രതികരണങ്ങള്‍ ശുപാര്‍ശ ചെയ്യുക എന്നിവയാണ് അംബാസിഡര്‍മാരുടെ പ്രധാന ചുമതലകള്‍.

പ്രസിന്റിന്റെ നിയമനത്തിന് സെനറ്റിന്റെ സ്ഥിരീകരമം ആവശ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.