അടുത്ത ഡിഎന്‍എ ജൈവായുധം, ഗവേഷണവുമായി യു.എസ്.
ന്യുയോര്‍ക്ക്: എതിരാളികളെ ഉന്മൂല നാശം വരുത്താന്‍ ഏത് വജ്രായുധവും പ്രയോഗിക്കുക എന്ന യുദ്ധ തന്ത്രം ലോകാരംഭം മുതല്‍ നടന്നിട്ടുണ്ട്.
ഇതില്‍ ആണവായുധം, ജൈവായുധം, (ബയോ വെപ്പണ്‍ ) മുതലായ വിനാശകാരിയായ ആയുധങ്ങള്‍ ലോകത്തിനുതന്നെ ഭീഷണിയാണ്.
രാസായുധങ്ങള്‍ , റേഡിയോളജിക്കല്‍ ആയുധങ്ങളും എന്നിവയ്ക്കും കുറവുകളൊന്നുമുണ്ടായിട്ടില്ല. ആന്ത്രാക്സ്, വസൂരി, എബോള, ഡെങ്കി തുടങ്ങിയ അപകടകാരികളായ പല രോഗങ്ങള്‍ക്കും ഹേതുവായ വൈറസുകളെയാണ് ജൈവായുധമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം പറയുന്നു.
മാനവരാശിക്ക് കൊടും വിപത്തുകള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ജൈവായുധങ്ങളും പ്രയോഗവും ഒരു കൂട്ടം ജനങ്ങളെ ലക്ഷ്യമിട്ടാണ് നടത്തുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്താണ് ജൈവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ജൈവായുധങ്ങളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ സംബന്ധിച്ച് ലോകത്തെ മുന്‍ നിര രാഷ്ട്രങ്ങള്‍ ഇപ്പോഴും ഊര്‍ജ്ജസ്വലരാണെന്നുള്ളതാണ് റിപ്പോര്‍ട്ടുകള്‍ .
ജൈവായുധം സമൂഹത്തെ ഒന്നടങ്കം കൊന്നുമുടിക്കുന്നുവെങ്കില്‍ പുതിയൊരു ജൈവായുധത്തിന്റെ ഗവേഷണത്തിലാണ് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരെന്നാണ് യു.എസിലെ കൊളറാഡോയില്‍നിന്നുള്ള ജനപ്രതിനിധി സഭാംഗമായ ജേസണ്‍ ക്രോയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഒരു വ്യക്തിയെ മാത്രം കൊല്ലാന്‍ അയാളുടെ ഡി.എന്‍ .എ കൈക്കലാക്കി ജൈവായുധങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നും ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നതായും യു.എസ്. ഹൌസ് ഇന്റലിജന്‍സ് കമ്മറ്റി അംഗം കൂടിയായ ജേസണ്‍ ക്രോ പറയുന്നു.
വാഷിംഗ്ടണില്‍ വെള്ളിയാഴ്ച നടന്ന ആസ്പിന്‍ സെക്യൂരിട്ടി ഫോറത്തിലാണ് ക്രോയുടെ വെളിപ്പെടുത്തല്‍ . അമേരിക്കക്കാര്‍ തങ്ങളുടെ ഡിഎന്‍എ സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കുവെയ്ക്കരുതെന്നും ക്രോ മുന്നറിയിപ്പു നല്‍കി.
ഡിഎന്‍എ ടെസ്റ്റിംഗ് സേവനങ്ങളുടെ വ്യാപനം കണക്കിലെടുത്ത് തങ്ങളുടെ വംശ പരമ്പരകളും ആരോഗ്യവും വ്യക്തമാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജനിതക വിവരങ്ങള്‍ സ്വമേധയായി കൈമാറുന്നത് ആശങ്കാജനകമാണെന്നും ക്രോ മുന്നറിയിപ്പു നല്‍കുന്നു.
ഭക്ഷ്യ വിതരണത്തെ ആക്രമിക്കാന്‍ യു.എസിന്റെ ശത്രുക്കള്‍ ഇത്തരം ഡിഎന്‍എ ജൈവായുധങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നു അയോവയില്‍നിന്നുള്ള സെനറ്ററായ ജോനി ഏണസ്റ്റ് പറയുന്നു. പക്ഷിപ്പനി, ആഫ്രിക്കന്‍ പന്നിപ്പനി തുടങ്ങിയ രോഗങ്ങളിലൂടെ മൃഗങ്ങളെയും വിളകളെയും നശിപ്പിച്ച് യു.എസില്‍ ക്ഷാമവും ദാരിദ്ര്യവും സൃഷ്ടിക്കാന്‍ എതിരാളികള്‍ ഇത്തരം വഴി തിരഞ്ഞഢെടുത്തേക്കാമെന്നും ഏണസ്റ്റ് കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ കമ്പനികളിലെ ഡേറ്റാവഴി ക്രോ പറയുന്നതുപോലൊരു ജൈവായുധം നിര്‍മ്മിക്കുന്നതിന്റെ സാധ്യത കഴിഞ്ഞയാഴ്ച ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍വരെ വളരെ ബുദ്ധിമുട്ടാണെന്നാണെന്നതാണ് ഡിഎന്‍എ ജൈവായുധങ്ങളുടെ മേന്മ.
റഷ്യ, ചൈന എന്നിവര്‍ അമേരിക്കക്കാരുടെ ഡിഎന്‍എ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍ ലോകത്ത് ജനിതക വിവരങ്ങള്‍ അധിഷ്ഠിതമാക്കിയുള്ള ജൈവ, രാസായുധങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതായി യാതൊരു വിവരങ്ങളും ഇന്നുവരെ ഉണ്ടായിട്ടുമില്ല.

