കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന്

കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന്

Breaking News India

കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന്

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്ന ഏറ്റവും ദുര്‍ബലമായ ഏഴാമത്തെ രാജ്യമായി ഇന്ത്യയെ പട്ടികയില്‍ പെടുത്തി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ.

ഇന്ത്യ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ അഭിമുഖീകരിക്കുന്നുവെന്നും സര്‍വ്വേ പറയുന്നു. തീവ്രമായ കാലാവസ്ഥ, സംഭവങ്ങള്‍, സമുദ്ര നിരപ്പ് ഉയരല്‍, ജൈവ വൈവിദ്ധ്യ നഷ്ടം, വര്‍ദ്ധിച്ചുവരുന്ന ജല അരക്ഷിതാവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളെ ഇത് ഉയര്‍ത്തിക്കാട്ടുന്നു.

ഈ അവസ്ഥകള്‍ കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ഭക്ഷ്യ വിലക്കയറ്റത്തിനും സമൂഹത്തിന്റെ അശാന്തിക്കും ഇടയാക്കുകയും ചെയ്യും.

സാമ്പത്തിക ആഘാതം ഏറെ കടുത്തതാണ്. ഇന്ത്യയുടെ ജിഡിപി പ്രതിവര്‍ഷം മൂന്നു ശതമാനം മുതല്‍ 10 ശതമാനം വരെ കുറയ്ക്കുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 2024-ലെ ആഗോള പരിസ്ഥിതി ഏജന്‍സികള്‍ ഏറ്റവും ചൂടേറിയ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.

തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ അഭിമുഖീകരിച്ചതില്‍ ഇന്ത്യയും വ്യത്യസ്തമല്ല.

പോയ വര്‍ഷം 90 ശതമാനം ദിവസങ്ങളും ഉഷ്ണ തരംഗങ്ങള്‍, ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം തുടങ്ങിയ കാര്യമായ കാലാവസ്ഥാ സംഭവങ്ങളാല്‍ രാജ്യം അടയാളപ്പെടുത്തി.