മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍

മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍

Breaking News Middle East

മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍

മിഡില്‍ ഈസ്റ്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബൈബിള്‍ അനുപാതത്തില്‍ മാറ്റം കൊണ്ടുവരികയാണെന്ന് യിസ്രായേലിന്റെ പുതിയ യു.എസ്. അംബാസിഡര്‍ മൈക്കാ ഹക്കസി. യിസ്രായേലികള്‍ക്ക് വേണ്ടത് ലളിതമായ ഒരു കാര്യമാണ്. അവര്‍ക്ക് സമാധാനം വേണം.

അവര്‍ക്ക് അവരുടെ ജനങ്ങള്‍ക്ക് വീട് വേണം. സണ്ടേ മോണിംഗ് ഫ്യൂച്ചേഴ്സ് എന്ന പരിപാടിയില്‍ മരിയ ബര്‍ട്ടിറോമുമായി നടത്തിയ അഭിമുഖത്തിലാണ് ഹക്കസി അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.

ബന്ദികളെ, തടങ്കലില്‍, തുരങ്കങ്ങളില്‍ ഭയാനകമായ സാഹചര്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹമാസ് വിട്ടയച്ച ബന്ദികള്‍ വളരെ ദയനീയമായി ക്ഷീണിച്ച അവസ്ഥയിലായിരുന്നു. അവര്‍ പട്ടിണി കിടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഹക്കസി ഇപ്രകാരം പ്രതികരിച്ചത്.

യിസ്രായേലിലും ഗാസയിലും ട്രംപിന്റെ നയപരമായ നീക്കങ്ങളെ കുറിച്ച് ഹക്കസി പറഞ്ഞു. പ്രസിഡന്റിനെ ശ്രദ്ധിക്കുമ്പോള്‍ അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളുണ്ടെന്ന് അദ്ദേഹം വളരെ വ്യക്തമാക്കുന്നു.

ഞാന്‍ കരുതുന്നു എല്ലാം നയിക്കുന്ന രണ്ട് കാര്യങ്ങള്‍. ഒന്ന് ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരിക, രണ്ട് ഒക്ടോബര്‍ 7-ന് അവര്‍ അനുഭവിച്ച കൂട്ടക്കൊല യിസ്രായേല്‍ ഒരിക്കലും അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കുക.

ഹമാസ് നിലനില്‍ക്കുന്നിടത്തോളം കാലം അത് യിസ്രായേലികള്‍ക്ക് ഒരു ഭീഷണിയാണ്. ഹക്കാസി പറഞ്ഞു.

ട്രംപിന്റെ മുന്‍ ഭരണകാലത്ത് മാത്രമാണ് മിഡില്‍ ഈസ്റ്റ് യഥാര്‍ത്ഥത്തില്‍ കാര്യമായ സമാധാനം അനുഭവിച്ചത് എന്ന പറഞ്ഞു ഹക്കാസി ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഭാവിയെക്കുറിച്ച് വളരെ ശുഭാപ്തി വിശ്വാസമുള്ളവരാണ് എന്നും പറഞ്ഞു.