പകല്‍ കടിക്കുന്ന കൊതുക് അപകടകാരി
വിവിധ പകര്‍ച്ച വ്യാധികള്‍ പടരാന്‍ കൊതുകുകളാണ് കാരണക്കാര്‍. ഡെങ്കിപ്പനി വൈറസ് പടര്‍ത്തുന്നത് ഈഡിസ് കൊതുകുകളാണ്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ രോഗലക്ഷണം കണ്ടുവരുന്നു. ഡെങ്കിപ്പനി ബാധിതര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.
ഇത് മറ്റഉള്ളവരിലേക്ക് രോഗം പടരുന്നത് തടയാന്‍ സഹായിക്കും.
ഡെങ്കിപ്പനി മാറിയശേഷം മൂന്നുനാലു ദിവസംകൂടി വിശ്രമം തുടരേണ്ടതാണ്. തുറന്നുവച്ച ശുദ്ധജല പാത്രങ്ങള്‍ അടച്ചുവയ്ക്കുക. വീടും പരിസരവും കൊതുകുകള്‍ പെരുകാതിരിക്കാന്‍ ശ്രദ്ധിക്കുക.
വേനല്‍ക്കാലത്ത് ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ കൊതുകുകള്‍ പെരുകുന്നത് സര്‍വ്വസാധാരണമാണ്. അതിനാല്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

