ആറ് വര്‍ഷത്തിനിടെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 30,000 ക്രിസ്ത്യാനികള്‍
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 30,000 ക്രൈസ്തവരെയാണെന്ന് റിപ്പോര്‍ട്ട്.
2019 ഒക്ടോബറിനും 2025 സെപ്റ്റംബറിനുമിടയില്‍ രേഖപ്പെടുത്തിയ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും പരിശോധിക്കുന്ന ഒബ്സര്‍വേറ്ററി ഫോര്‍ റിലിജിയസ് ഫ്രീഡം ഇന്‍ ആഫ്രിക്ക (ഒആര്എഫ്എ) പുറത്തുവിട്ട 105 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ഈ കാലയളവില്‍ 13,229 മുസ്ളീങ്ങളുടെ മരണവും രേഖപ്പെടുത്തിയപ്പോള്‍ 28,551 ക്രിസ്ത്യാനികളുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാലില്‍ മൂന്ന് ഭാഗത്തെ സിവിലിയന്‍ മരണങ്ങളും കര്‍ഷക സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലുമാണ് അവ കലാശിച്ചത്.
പലപ്പോഴും കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, ലൈംഗിക ആക്രമണങ്ങള്‍ വീടുകളുടെയും ഉപജീവന മാര്‍ഗ്ഗങ്ങളുടെ നാശനഷ്ടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 34,723 സിവിലിയന്‍ തട്ടിക്കൊണ്ടുപോകലുകള്‍ നടന്നിട്ടുണ്ട്.
അതില്‍ ഫുലാനി തീവ്രവാദി ഗ്രൂപ്പുകള്‍ 48 ശതമാനവും അജ്ഞാത ഭീകര ഗ്രൂപ്പുകള്‍ 43 ശതമാനവുമാണ്.
തട്ടിക്കൊണ്ടുപോകപ്പെടുന്നതില് മുസ്ളീങ്ങളേക്കാള്‍ കൂടുതല്‍ മോചന ദ്രവ്യം ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു.
ബന്ദികളാക്കപ്പെട്ട ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, ലൈംഗിക അതിക്രമങ്ങള്‍, നിര്‍ബന്ധിത വിവാഹം എന്നിവ കൂടുതലായി നേരിടുന്നു.

